'ദ്രൗപദി മുർമുവിന് വോട്ട് ചെയ്തിട്ടില്ല; ബിജെപിയിലേക്ക് ഒരിക്കലും പോകില്ല': മാണി സി. കാപ്പന്
'ദ്രൗപദി മുർമുവിന് വോട്ട് ചെയ്തിട്ടില്ല; ബിജെപിയിലേക്ക് ഒരിക്കലും പോകില്ല': മാണി സി. കാപ്പന്
പാലയിലെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന ‘തോറ്റ എം എൽ എ’ ആണ് വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്നും മാണി സി കാപ്പൻ
മാണി സി. കാപ്പൻ
Last Updated :
Share this:
കോട്ടയം: താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മാണി സി കാപ്പന് എംഎൽഎ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നത് ശരിയാണെന്നും എന്നാല്‍ അതില്‍ രാഷ്ട്രീയമില്ലെന്നും മാണി സി കാപ്പന് മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപദി മുർമുവിന് വോട്ട് ചെയ്തിട്ടില്ല. അങ്ങനെ ചെയ്താൽ അത് തുറന്ന് പറയാനുള്ള ധൈര്യം തനിക്കുണ്ട്. പാലയിലെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന ‘തോറ്റ എം എൽ എ’ ആണ് വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം ബിജെപിയിലേയ്ക്ക് പോകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും രാഷ്ട്രീയമല്ലെ, കാലം മാറി വരുമെന്നായിരുന്നു മാണി സി കാപ്പന്റെ മറുപടി.
കെ സുധാകരനെപ്പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ഏറെ വര്‍ഷത്തെ ആത്മബന്ധമാണ് തനിക്ക് കെ സുധാകരനുമായിട്ടുള്ളതെന്നും മാണി സി കാപ്പൻ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആഘോഷിക്കുകയാണെന്നും കാപ്പന് കൂട്ടിച്ചേര്‍ത്തു.
ഒന്നരവയസുകാരിയുടെ കൈവിരലിൽ നിന്ന് 40 cm നീളംവരുന്ന ജീവനുള്ള വിരയെ പുറത്തെടുത്തു
കൊല്ലം: ഒന്നര വയസുകാരിയുടെ കൈവിരലിൽ നിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് ഒന്നരവയസ്സുള്ള പെൺകുട്ടിയുടെ കൈവിരലിൽനിന്ന് ജീവനുള്ള വിരയെ പുറത്തെടുത്തത്. കൈവിരലിൽ മുഴയുമായി എത്തിച്ച കുട്ടിയിൽ വിദഗ്ധ പരിശോധനയിലാണ് വിരയെ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെയുമാണ് ഡോ. വിനു ഡൈറോഫിലേറിയ എന്ന വിരയെ കണ്ടെത്തിയത്.
40 സെന്റീമീറ്ററിൽ അധികം നീളമുള്ളതായിരുന്നു വിര. നായ്ക്കളിൽ കാണപ്പെടുന്ന വിര കൊതുകിലൂടെയാണ് മനുഷ്യരിലേക്കെത്തുന്നത്. ശ്വാസകോശത്തിനകത്തു കടന്ന് തടസ്സം സൃഷ്ടിക്കുകയാണ് ഇവ സാധാരണയായി ചെയ്യുക. കൊതുകുകടി ഏൽക്കാതെ കുട്ടികളെ സൂക്ഷിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്ന് ഡോ. വിനു പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.