കൂടുതൽ കുട്ടികൾ ഉള്ളവർക്ക് ആനുകൂല്യം; പാലാ രൂപതക്ക് പിന്തുണയുമായി മാണി സി കാപ്പൻ.

വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പാലാ എം.എല്‍.എ മാണി.സി.കാപ്പന്‍ പാലാ രൂപതക്ക് പിന്തുണയുമായി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

പാലാ രൂപത ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു എന്ന് മാണി.സി.കാപ്പന്‍ വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

പാലാ രൂപത ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു എന്ന് മാണി.സി.കാപ്പന്‍ വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

  • Share this:
മൂന്നില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് വിവാദമായ സീറോ മലബാര്‍ സഭ പാലാ രൂപതയുടെ നടപടിക്ക് പിന്തുണ പ്രഖ്യാപിച്ച് മാണി.സി.കാപ്പന്‍. സഭയിലെ ഒരു വിഭാഗം തന്നെ ഇതിനെതിരെ രംഗത്ത് വന്നതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് പാലാ എം.എല്‍.എ മാണി.സി.കാപ്പന്‍ പാലാ രൂപതക്ക് പിന്തുണയുമായി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.പാലാ രൂപത ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചു എന്ന് മാണി.സി.കാപ്പന്‍ വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

പാലാ രൂപത പ്രഖ്യാപിച്ച കുടുംബക്ഷേമപദ്ധതിക്കു പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി മാണി.സി.കാപ്പന്‍ വ്യക്തമാക്കി. കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കു ഒറ്റപ്പെടലില്‍ നിന്നും രക്ഷ നേടാനാവും എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ഇതിനുപുറമേ സ്വന്തം അനുഭവക്കുറിപ്പ് കൂടി അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പങ്കുവച്ചു. 'താന്‍ പതിനൊന്ന് മക്കളുള്ള കുടുംബത്തിലെ അംഗമാണ് എന്ന മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി. തനിക്കു മൂന്ന് മക്കള്‍ ഉണ്ട് എന്നതും മാണി സി കാപ്പന്‍ എടുത്തുപറയുന്നു. അഞ്ച് കുട്ടികളെങ്കിലും വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു എന്നാണ് മാണി സി കാപ്പന്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇത്തരം സാഹചര്യത്തില്‍ രൂപതയുടെ കരുതല്‍ സ്വാഗതാര്‍ഹമാണ് എന്നും മാണി സി കാപ്പന്‍ പറഞ്ഞു.

കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ കുട്ടികളുടെ സ്വഭാവത്തിലും പ്രകടമായ മാറ്റം ഉണ്ടാവും എന്നാണ് മാണി സി കാപ്പന്‍ അവകാശപ്പെടുന്നത്. കുട്ടികളുടെ മാനസികവും ആരോഗ്യപരമായ വളര്‍ച്ചയ്ക്കു കൂടുതല്‍ കുട്ടികള്‍ നല്ലതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബവര്‍ഷത്തിന്റെ ഭാഗമായി അഞ്ചു കുട്ടികള്‍ ഉള്ളവര്‍ക്കു പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ചതിലൂടെ ജീവന്റെ മഹത്വമാണ് സഭ ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കത്തോലിക്കാ നവീകരണ സമിതി പാലാ രൂപതയുടെ തീരുമാനത്തെ കടന്നാക്രമിച്ച് രംഗത്തുവന്നിരുന്നു. സ്ത്രീകളെ കുട്ടികള്‍ ഉണ്ടാക്കുന്നതിനുള്ള യന്ത്രമായി രൂപത കാണരുത് എന്നാണ് കത്തോലിക്കാ നവീകരണ സമിതി വിമര്‍ശിച്ചിരുന്നത്. കത്തോലിക്കാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഭാ അനുകൂലികള്‍ പാലാ രൂപതയുടെ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. ഏതായാലും ഒരു ജനപ്രതിനിധി ഇതിനെ അനുകൂലിച്ച് പരസ്യമായി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് ആദ്യമാണ്.

പാലാ രൂപതയുടെ പിന്നാലെ പത്തനംതിട്ട രൂപതയും സമാന പ്രഖ്യാപനവുമായി രംഗത്തുവന്നു. അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് 1500 രൂപ പ്രതിമാസ സാമ്പത്തിക സഹായം നല്‍കും എന്നതായിരുന്നു പാലാ രൂപതയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. മൂന്നില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് നാലാമത്തെ പ്രസവം മുതല്‍ സൗജന്യമായി സഭയുടെ ആശുപത്രിയില്‍ പ്രസവ ചികിത്സ നല്‍കുമെന്നും പാലാ രൂപതാ പ്രഖ്യാപിച്ചിരുന്നു. നിയമനങ്ങള്‍ വിദ്യാഭ്യാസ സഹായം തുടങ്ങിയവയിലും പാലാ രൂപതാ സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജോസ്.കെ.മാണി ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തില്‍ മൗനം തുടരുന്നതിനിടെയാണ് സഭാവിശ്വാസികള്‍ ഏറെയുള്ള പാലായില്‍ രൂപതയ്ക്ക് പിന്തുണ നല്‍കി മാണി.സി.കാപ്പന്‍ രംഗത്തുവന്നത്.
Published by:Karthika M
First published:
)}