നിത്യാഭ്യാസി ആനയെ എടുക്കും; പാലായിൽ‌ നാലാമങ്കത്തിൽ വിജയം രുചിച്ച് മാണി സി കാപ്പൻ

മുൻ രാജ്യാന്തര വോളിബോൾ താരമായതിനാലാകണം പരാജയത്തിൽ പതറാതെ വിജയം വരെ പോരാടാനുള്ള ഊർജം മാണി സി കാപ്പന് ലഭിച്ചത്

news18
Updated: September 27, 2019, 12:55 PM IST
നിത്യാഭ്യാസി ആനയെ എടുക്കും; പാലായിൽ‌ നാലാമങ്കത്തിൽ വിജയം രുചിച്ച് മാണി സി കാപ്പൻ
മാണി സി കാപ്പൻ
  • News18
  • Last Updated: September 27, 2019, 12:55 PM IST IST
  • Share this:
കോട്ടയം: പാലാ എന്ന രാഷ്ട്രീയ കളരിയിൽ 2006 മുതൽ തുടങ്ങിയതാണ് മാണി സി കാപ്പന്റെ 'അഭ്യാസം'. കേരള രാഷ്ട്രീയത്തിലെ അതികായനായ മാണിയോട് മൂന്നുതവണ ഏറ്റുമുട്ടിയപ്പോഴും പരാജയമായിരുന്നു ഫലം. എന്നാൽ ഇതൊന്നും മാണി സി കാപ്പനിലെ പോരാളിയെ തളർത്തിയില്ല.

ഓരോ തവണ പരാജയപ്പെടുമ്പോഴും വർധിത വീര്യത്തോടെ വീണ്ടും വീണ്ടും മത്സരരംഗത്തിറങ്ങി. ഓരോ തവണയും എതിരാളിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്ന മാണി സി കാപ്പൻ, ഇത്തവണ എതിരാളിയെ മലർത്തിയടിച്ചു. മുൻ രാജ്യാന്തര വോളിബോൾ താരമായതിനാലാകണം പരാജയത്തിൽ പതറാതെ വിജയം വരെ പോരാടാനുള്ള ഊർജം മാണി സി കാപ്പന് ലഭിച്ചത്.

Also Read- 'യുഡിഎഫ് വാങ്ങിയ പടക്കങ്ങളും ലഡുവും പകുതിവിലയ്ക്ക് വാങ്ങും': മാണി സി കാപ്പൻ

നടൻ, ചലച്ചിത്ര നിർമാതാവ്, സംവിധായകൻ, മുൻ രാജ്യാന്തര വോളിതാരം എന്നീ നിലകളിൽ പ്രസിദ്ധനായ മാണി സി കാപ്പന്റെ ശബ്ദം ഇനി നിയമനിർമാണ സഭയിലും മുഴങ്ങിക്കേൾക്കും.

2006ലാണ് പാലായിൽ കെ എം മാണിയെ നേരിടാൻ പാലാക്കാരൻ തന്നെയായ മാണി സി കാപ്പൻ എത്തുന്നത്. അന്ന് 7759 വോട്ടിനാണ് കെ എം മാണിയോട് തോറ്റത്. 2011ൽ മത്സരിച്ചപ്പോൾ മാണിയുടെ ഭൂരിപക്ഷം 5259 ആയി കുറഞ്ഞു. 2016ൽ കേവലം 4703 വോട്ടിനാണ്‌ കെ എം മാണിയോട് തോറ്റത്. ഓരോ തവണയും കെ എം മാണിയുടെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാൻ മാണി സി കാപ്പന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്നു ഇത്തവണ കാപ്പൻ.

Also Read- 'ഇത് എന്‍റെ വ്യക്തിപരമായ ജയമല്ല'; എൽഡിഎഫിന്‍റെ കൂട്ടായ വിജയമെന്ന് മാണി സി കാപ്പൻമാണിയുടെ മരണത്തിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ തുടക്കം മുതൽ മാണി സി കാപ്പൻ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് മാണി സി കാപ്പൻ പലകുറി ആവർത്തിച്ചു. കേരള കോൺഗ്രസിലെ തമ്മിലടി തനിക്ക് ഗുണകരമാകുമെന്ന് അദ്ദേഹം കണക്കുക്കൂട്ടി. ഫലം വന്നപ്പോൾ അദ്ദേഹത്തിന്റെ കണക്കുക്കൂട്ടലുകൾ ശരിയായി.

വോട്ടെണ്ണും മുൻപേ ലഡുവും പടക്കവുമായി ആഘോഷിക്കാൻ തയാറായി നിന്ന യുഡിഎഫ് ക്യാംപിന് കടുത്ത നിരാശ സമ്മാനിച്ചാണ് മാണി സി കാപ്പാൻ വിജയതീരമണഞ്ഞത്. അരനൂറ്റാണ്ടുകാലം കെ എം മാണി പ്രതിനിധീകരിച്ച പാലായെ നയിക്കാനുള്ള ദൗത്യം ജനങ്ങൾ ഇത്തവണ ഏല്‍പിച്ചത് മാണി സി കാപ്പനെ.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 27, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍