'യുഡിഎഫ് വാങ്ങിയ പടക്കങ്ങളും ലഡുവും പകുതിവിലയ്ക്ക് വാങ്ങും': മാണി സി കാപ്പൻ
ജോസ് ടോം വിജയിക്കുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പടക്കവും ലഡുവും വാങ്ങുകയും ചെയ്തിരുന്നു
news18
Updated: September 27, 2019, 11:39 AM IST
ജോസ് ടോം വിജയിക്കുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പടക്കവും ലഡുവും വാങ്ങുകയും ചെയ്തിരുന്നു
- News18
- Last Updated: September 27, 2019, 11:39 AM IST
പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തി മാണി സി കാപ്പന്. വോട്ടെണ്ണല്‍ എട്ട് റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 4106 വോട്ടുകള്‍ക്ക് മാണി സി കാപ്പന് മുന്നിലാണ്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പിന്നോട്ട് പോകാതെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കുതിപ്പ്.
യു.ഡി.എഫ് വാങ്ങിയ പടക്കങ്ങളും ലഡുവും പകുതി വിലക്ക് വാങ്ങുമെന്ന് മാണി സി കാപ്പന് പ്രതികരിച്ചു. ലീഡുനില വർധിപ്പിച്ചോഴായിരുന്നു വിജയ പ്രതീക്ഷ പങ്കുവെച്ച് കൊണ്ടുള്ള മാണി സി കാപ്പന്റെ പ്രതികരണം. ജോസ് ടോം വിജയിക്കുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. പടക്കവും ലഡുവും പ്രവര്‍ത്തകര്‍ വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കാപ്പന്റെ മുന്നേറ്റം പ്രകടമായതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലം വിട്ടു.
ജോസ് കെ മാണിയോടുള്ള എതിര്‍പ്പാണ് തന്റെ മുന്നേറ്റത്തിന് കാരണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് പറഞ്ഞു. ഇതിനിടെ, മണ്ഡലത്തില്‍ വോട്ട് കച്ചവടം നടന്നുവെന്ന വാദവുമായി നേതാക്കള്‍ രംഗത്തെത്തി. ജോസ് കെ മാണി വിഭാഗം വോട്ട് മറിച്ചു എന്ന ആരോപണവുമായി പിജെ ജോസഫ് രംഗത്തെത്തി. ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചു നല്‍കിയെന്ന് ജോസ് ടോം ആരോപിച്ചു.