• HOME
  • »
  • NEWS
  • »
  • kerala
  • »
  • '2019 ഉപതിരഞ്ഞെടുപ്പിൽ എന്റെ വിജയത്തിനു വേണ്ടി പ്രവർത്തിച്ചത് നന്ദിയോടെയല്ലാതെ ഓർക്കാൻ കഴിയില്ല'; മാണി സി കാപ്പൻ

'2019 ഉപതിരഞ്ഞെടുപ്പിൽ എന്റെ വിജയത്തിനു വേണ്ടി പ്രവർത്തിച്ചത് നന്ദിയോടെയല്ലാതെ ഓർക്കാൻ കഴിയില്ല'; മാണി സി കാപ്പൻ

ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമായിരിക്കെ എണ്ണമറ്റ പോരാട്ടങ്ങളില്‍ നിന്നുള്ള തീക്കരുത്താണ് കോടിയേരി ബാലകൃഷ്ണന്‍ എന്ന് മാണി സി കാപ്പൻ

  • Share this:
    കോട്ടയം: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പാല എംഎൽഎ മാണി സി കാപ്പൻ. 2019 ലെ ഉപതിരഞ്ഞെടുപ്പ് കാലത്ത് എന്റെ വിജയത്തിനു വേണ്ടി അക്ഷീണം പ്രവർത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങളെ നന്ദിയോടെ അല്ലാതെ ഓർക്കാൻ കഴിയില്ലെന്ന് മാണി സി കാപ്പൻ ഫേസ്ബുക്കിൽ കുറിച്ചു.

    ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമായിരിക്കെ എണ്ണമറ്റ പോരാട്ടങ്ങളില്‍ നിന്നുള്ള തീക്കരുത്താണ് കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതൃശേഷിയുടെ അനുഭവസമ്പത്തെന്ന് മാണി സി കാപ്പൻ പറഞ്ഞു.

    Also Read-'ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ്'; കോടിയേരിയുടെ വിയോഗം വിഎസിനോട് പറഞ്ഞപ്പോള്‍

    മാണി സി കാപ്പന്റെ കുറിപ്പ്
    എന്റെ ആത്മസുഹൃത്തും,മുൻ ആഭ്യന്തര മന്ത്രിയും,സിപിഐ എം സംസ്ഥാന സെക്രട്ടറിയും,പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. 2019 ലെ ഉപതിരഞ്ഞെടുപ്പ് കാലത്ത് എന്റെ വിജയത്തിനു വേണ്ടി അക്ഷീണം പ്രവർത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങളെ നന്ദിയോടെ അല്ലാതെ ഓർക്കാൻ കഴിയില്ല. രാഷ്ട്രീയത്തിനതീതമായി വ്യക്തി ബന്ധങ്ങൾക്ക് വിലകൽപ്പിച്ചിരുന്ന ഒരു ആത്മസുഹൃത്ത് ആയിരുന്നു സഖാവ്. അസുഖബാധിതനായിരിക്കെ അവസാനം കണ്ടുമുട്ടിയപ്പോഴും അദ്ദേഹത്തിൻറെ വാക്കുകളിൽ നിറഞ്ഞു നിന്നത് പ്രത്യാശയും, ആത്മവിശ്വാസവുമാണ്. അതുകൊണ്ടുതന്നെ രോഗത്തെ ചെറുത്തു തോൽപ്പിച്ച് സഖാവ് തിരികെ വരുമെന്ന് തന്നെ വിശ്വസിച്ചിരുന്നു.

    ആഭ്യന്തരമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമായിരിക്കെ എണ്ണമറ്റ പോരാട്ടങ്ങളില്‍നിന്നുള്ള തീക്കരുത്താണ് കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതൃശേഷിയുടെ അനുഭവസമ്പത്ത്. ഏതു പ്രതിസന്ധിയെയും നിറഞ്ഞ ചിരിയോടെ നേരിടും. ചിട്ടയായ സംഘടനാപ്രവര്‍ത്തനം, പാര്‍ടിയും ജനങ്ങളും അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്കാന്തി, അചഞ്ചലമായ പാര്‍ടിക്കൂറ്, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള നേതൃപാടവം, ഇവയെല്ലാം ആയിരുന്നു സഖാവ് കോടിയേരി.

    പ്രിയ സഖാവിന്റെആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട്, കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേർന്നു കൊണ്ട്
    മാണി സി കാപ്പൻ.
    Published by:Jayesh Krishnan
    First published: