നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കലാഭവൻ മണിയുടെ ഓർമ്മയ്ക്കായി എല്ലാവർഷവും 'മണിനാദം' മത്സരം; വിജയികൾക്ക് ഒരുലക്ഷം രൂപ

  കലാഭവൻ മണിയുടെ ഓർമ്മയ്ക്കായി എല്ലാവർഷവും 'മണിനാദം' മത്സരം; വിജയികൾക്ക് ഒരുലക്ഷം രൂപ

  നടനും നാടൻപാട്ടു കലാകാരനുമായ കലാഭവൻ മണിയുടെ ഓർമ്മയ്ക്കായി എല്ലാ വർഷവും നാടൻപാട്ട് മത്സരം സംഘടിപ്പിക്കാൻ സംസ്ഥാന യുവജനക്ഷേമ ബോർഡ്

  • Share this:
   ചാലക്കുടി: നടനും നാടൻപാട്ടു കലാകാരനുമായ കലാഭവൻ മണിയുടെ ഓർമ്മയ്ക്കായി എല്ലാ വർഷവും നാടൻപാട്ട് മത്സരം സംഘടിപ്പിക്കാൻ സംസ്ഥാന യുവജനക്ഷേമ ബോർഡ്. 'മണിനാദം' എന്ന പേരിലായിരിക്കും എല്ലാ വര്‍ഷവും നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കുക. വിജയികള്‍ക്ക് ഒരുലക്ഷം രൂപയും കലാഭവന്‍ മണിയുടെ പേരില്‍ ട്രോഫിയും നല്‍കും. മണിനാദത്തിന്‍റെ സ്ഥിരം വേദി ചാലക്കുടി ആയിരിക്കുമെന്നും മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി ഇ പി ജയരാൻ ഇക്കാര്യം അറിയിച്ചത്.

   കലാഭവൻ മണിയുടെ പേരില്‍ യുവജനക്ഷേമ ബോര്‍ഡ് ചാലക്കുടിയില്‍ മണിനാദം എന്ന പേരില്‍ സംസ്ഥാനതല നാടന്‍പാട്ടു മത്സരം സംഘടിപ്പിച്ചിരുന്നു. ഈ മത്സരത്തിന്‍റെ സമാപനചടങ്ങില്‍ മന്ത്രി പങ്കെടുത്തിരുന്നു.

   മന്ത്രി ഇ പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

   മലയാളിയുടെ ഹൃദയത്തോട് വളരെയധികം ചേര്‍ന്നു നില്‍ക്കുന്ന പേരാണ് കലാഭവന്‍ മണിയുടേത്. മണി ജീവിതത്തില്‍നിന്ന് വിടവാങ്ങിയിട്ട് അടുത്ത മാസം മൂന്നു വര്‍ഷമാകുന്നുവെങ്കിലും ആ മഹാനായ കലാകാരനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോഴും ഓരോ മലയാളിയുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

   മണിയുടെ സിനിമകളും നാടന്‍പാട്ടുകളും ഹാസ്യപരിപാടികളും ഇപ്പോഴും എല്ലാവരും ആസ്വദിക്കുന്നു. അഭിനയിച്ച വേഷങ്ങളും സൃഷ്ടിച്ച പാട്ടുകളും മരണശേഷം കുടുതല്‍ തീവ്രതയോടെ നിലനില്‍ക്കുന്നുവെങ്കില്‍ അതു തന്നെയാണ് ഒരു കലാകാരന്റെ ഏറ്റവും വലിയ വിജയം.

   മണിയുമായി എനിക്ക് ഏറെ അടുപ്പമുണ്ടായിരുന്നു. തികഞ്ഞ ഒരു കലാകാരനെന്ന പോലെ വലിയൊരു മനുഷ്യസ്നേഹിയുമായിരുന്നു മണി. ചെറിയ നിലയില്‍നിന്ന് ഉയര്‍ന്നുവന്ന മണി അതു മറന്നു ജീവിക്കാന്‍ തയ്യാറായിരുന്നില്ല. പാവപ്പെട്ടവരോട് എന്നും കരുണ കാണിച്ച മണി അവരെ ഒരുപാട് സഹായിച്ചിട്ടുമുണ്ട്.

   വലിയ താരപ്രഭയുണ്ടായിട്ടും അതൊന്നും പുറമെ കാണിച്ചിരുന്നില്ല. ഉള്ളിലും പുറമെയും എന്നും ഒരു സാധാരണ ചാലക്കുടിക്കാരനായിരുന്നു മണി. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ലോകത്തെ മുഴുവന്‍ ജനങ്ങളെയും ഒരുപോലെ സ്നേഹിക്കാന്‍ മണിക്ക് കഴിഞ്ഞു.

   മണിയുടെ പേരില്‍ യുവജന ക്ഷേമ ബോര്‍ഡ് ചാലക്കുടിയില്‍ മണിനാദം എന്ന പേരില്‍ സംസ്ഥാനതല നാടന്‍പാട്ടു മത്സരം സംഘടിപ്പിച്ചിരുന്നു. ഈ മത്സരത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്തു. ഈ മത്സരത്തിന് കലാഭവന്‍ മണിയുടെ പേരും വേദിയായി മണിയുടെ നാടും തെരഞ്ഞെടുത്തത് ഏറെ ഉചിതമായി. വിസ്മൃതിയിലായിരുന്ന നമ്മുടെ നാടന്‍പാട്ടുകളുടെ പ്രചാരം വീണ്ടെടുത്തത് മണിയാണ്.

   കലാഭവന്‍ മണിയുടെ പേരില്‍ യുവജനക്ഷേമബോര്‍ഡ് 'മണിനാദം' എന്ന പേരില്‍ എല്ലാ വര്‍ഷവും നാടന്‍പാട്ട് മത്സരം സംഘടിപ്പിക്കും. വിജയികള്‍ക്ക് ഒരുലക്ഷം രൂപയും കലാഭവന്‍ മണിയുടെ പേരില്‍ ട്രോഫിയും നല്‍കും. ചാലക്കുടി മണിനാദത്തിന്റെ സ്ഥിരം വേദിയാവുകയും ചെയ്യും.
   First published:
   )}