തിരുവനന്തപുരം: കേരളാ പൊലീസിന് എതിരേ ഗുരുതര ആരോപണവുമായി മനിതി സംഘം. ശബരിമല ദര്‍ശന നീക്കം പൊളിച്ചത് കേരളാ പൊലീസാണെന്ന് മനിതി നേതാവ് ശെല്‍വി ന്യൂസ് 18നോട് പറഞ്ഞു. കഴിഞ്ഞദിവസം ശബരിമല സന്ദര്‍ശനത്തിനെത്തിയ ചെന്നൈയില്‍ നിന്നുള്ള മനിതി സംഘത്തിന് വിവിധ ഇടങ്ങളില്‍ നിന്ന് പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. സംഘം പമ്പയിലെത്തിയിരുന്നെങ്കിലും പ്രതിഷേധം കനത്തതോടെ സന്ദര്‍ശനം നടത്താതെ മടങ്ങുകയായിരുന്നു.
എന്നാല്‍ പൊലീസാണ് സന്ദര്‍ശനം നീക്കം പൊളിച്ചതെന്നാണ് സംഘം ഇപ്പോള്‍ ആരോപിക്കുന്നത്. 'ചെന്നൈയില്‍ നിന്ന് മധുരവഴിയാണ് പോകുന്നതെന്ന് കേരളാ പൊലീസിന് മാത്രമാണ് അറിവു നല്‍കിയിരുന്നത്. മധുരബസ്സ്റ്റാന്ഡില് ഹിന്ദു മുന്നണി നേതാക്കള്‍ തടയാന്‍ എത്തിയത് ദുരൂഹമാണ്. പമ്പയില്‍ പ്രതിഷേധക്കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല.' ശെല്‍വി പറഞ്ഞു.
പൊലീസും മാധ്യമപ്രവര്‍ത്തകരും ഓടാന്‍ ആവശ്യപ്പെട്ടതിനാലാണ് പമ്പയില്‍ നിന്ന് ഓടിയതെന്നും യാത്ര പൊളിക്കാന്‍ പൊലീസ് നടത്തിയ നാടകമാണോ ഇതെന്ന സംശയമുണ്ടെന്നും ശെല്‍വി ന്യൂസ് 18നോട് പറഞ്ഞു.
അതേസമയം ശബരിമല ദര്‍ശനത്തിന് എത്തുന്ന ആക്റ്റിവിസ്റ്റുകളെ തിരിച്ചയക്കണമെന്ന് പമ്പ പൊലീസ് നേരത്തെ ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഒന്നരലക്ഷത്തിലധികം ഭക്തരാണ് സന്നിധാനത്തെന്നതെന്നും ഈ സമയത്ത് ആക്ടിവിസ്റ്റകള്ക്ക് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ യുവതികള്‍ എത്തിയാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നാണ് പൊലീസ് നിലപാട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.