പമ്പ: ശബരിമല കയറാനാകാതെ മനിതി സംഘം ചെന്നൈയിലേക്ക് മടങ്ങി. തങ്ങളെ നിർബന്ധപൂർവം പൊലീസ് തിരിച്ചയയ്ക്കുകയാണെന്ന് മനിതി സംഘം ആരോപിച്ചു. പമ്പയിലും ശരണപാതയിലും തടഞ്ഞവർക്കെതിരെ പൊലീസിൽ പരാതി നൽകിയതായും സംഘം അംഗം തിലകനിധി ന്യൂസ് 18 നോട് പ്രതികരിച്ചു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കാത്തതിനാലാണ് മടങ്ങുന്നതെന്നും മനിതി പറഞ്ഞു.
ചെന്നൈയിലേക്ക് തിരിച്ച് പോകുമെന്ന് മനിതി സംഘാംഗങ്ങൾ അറിയിച്ചു. അതേസമയം, സ്വന്തം ഇഷ്ടപ്രകാരമാണ് മനിതി സംഘം മടങ്ങുന്നുവെന്ന് പമ്പ പൊലീസ് അറിയിച്ചു. സുരക്ഷാ പ്രശ്നമുണ്ടെന്ന നിലപാട് മനിതി അംഗങ്ങൾ അംഗീകരിച്ചുവെന്നും പൊലീസ് പറഞ്ഞു. ഇതിനിടെ, പിന്നോക്ക സംഘടന നേതാവ് അമ്മിണിയുടെ നേതൃത്വത്തിലുള്ള സംഘവും യാത്ര അവസാനിപ്പിച്ചു. എരുമേലിയിലാണ് അമ്മിണിയും സംഘവും യാത്ര അവസാനിപ്പിച്ചത്.\
ഇതിനിടെ മനിതി സംഘത്തിന്റെ പരാതിയിൽ വഴി തടഞ്ഞവർക്കെതിരെ പൊലീസ് കേസെടുത്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.