തൃശ്ശൂർ : അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹത്തിൽ കണ്ണുകൾ ഇല്ലെന്ന് സഹോദരി ലക്ഷ്മി. ക്രൂരമായ കൊലപാതകമാണ് നടന്നത്. ഏറ്റുമുട്ടലിന്റെ ലക്ഷണങ്ങൾ അല്ല ശരീരത്തിലെന്നും ലക്ഷ്മി പറഞ്ഞു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ മൃതദേഹം തിരിച്ചറിഞ്ഞ ശേഷമായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.
ഹൃദയം നുറുങ്ങുന്ന വേദനയോടെയായിരുന്നു ലക്ഷ്മി പറഞ്ഞത്. സംസാരിക്കുമ്പോൾ പലപ്പോഴും വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. മരണം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് ബന്ധുക്കൾക്ക് മൃതദേഹം ഒരു നോക്ക് കാണാൻ അവസരം കിട്ടിയത്. മണിവാസകന്റെ മൃതദേഹം കണ്ടപ്പോഴേ ലക്ഷ്മി തല ചുറ്റി വീണു. മൃതദേഹം ജീർണിച്ച് തുടങ്ങിയിരുന്നു. മൃതദേഹത്തിൽ നിറയെ മുറിവുകളുണ്ട്. മണിവാസകത്തിന്റെ കാലുകൾ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും ലക്ഷ്മി.
കാർത്തിയുടെ മൃതദേഹം തിരിച്ചറിയാൻ സാധിയ്ക്കാത്തത്ര പരിക്കുകളുണ്ടായിരുന്നു എന്നാണ് സഹോദരൻ മുരുകേശൻ പറയുന്നത്. അതിനാൽ മരിച്ച സമയത്ത് ക്യൂ ബ്രാഞ്ച് എടുത്ത ഫോട്ടോ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുരുകേശൻ.
ഏറ്റുമുട്ടലാണെന്ന് പോസ്റ്റുമോർട്ടത്തിൽ സൂചന ഉണ്ടെങ്കിലും മൃതദേഹത്തിലെ ഗുരുതരമായ പരിക്കുകൾ ദുരൂഹത വർദ്ധിപ്പിക്കുന്നു. ഏറ്റുമുട്ടലിന്റെ സൂചന പോലും നൽകാത്ത പരിക്കുകൾ എങ്ങനെ ഉണ്ടായതെന്നും അന്വേഷണ വിധേയമാക്കണം. അതിന് റീ പോസ്റ്റുമോർട്ടം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.