മണിയാർ ഡാമിന്റെ തകരാർ ഗുരുതരമല്ല
news18
Updated: September 3, 2018, 2:58 PM IST
news18
Updated: September 3, 2018, 2:58 PM IST
പത്തനംതിട്ട: അതിവൃഷ്ടിയും വെള്ളപ്പൊക്കവും കാരണം പത്തനംതിട്ട ജില്ലയിലെ മണിയാർ ബാരേജിന് സംഭവിച്ചിട്ടുള്ള കേടുപാടുകൾ ഗുരുതര സ്വഭാവത്തിലുള്ളവയല്ലെന്ന് ജലസേചന വകുപ്പ് ചീഫ് എൻജിനിയർ (ഐഡി ആർബി ) കെ എച്ച് ഷംസുദ്ദീൻ അറിയിച്ചു. ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷo ഇല്ല. കേടുപാടുകൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രളയത്തെ തുടർന്ന് മണിയാർ ഡാമിന്റെ സംരക്ഷണ ഭിത്തിയിലും ഷട്ടറിന്റെ താഴെയും വിള്ളലുകൾ കണ്ടെത്തിയിരുന്നു. ഡാമിന്റെ സമീപത്തുള്ള പാർശ്വ ഭിത്തികളിൽ വലിയ വിള്ളലുകൾ ഉണ്ടായി.
കൂടാതെ മൂന്നും നാലും ഷട്ടറുകൾക്ക് താഴെയുള്ള കോൺക്രീറ്റ് പാളികൾ തകർന്നിട്ടുണ്ട്. ഇതിലൂടെ വെള്ളം ചോരുന്നുണ്ട്. മണിയാർ ഡാമിന്റെ കേടുപാടുകൾ തീർക്കാൻ മൂന്നു കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

Loading...