• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ; സര്‍ജനും ഡോക്ടര്‍ക്കും വീഴ്ച പറ്റിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിച്ചു

news18
Updated: May 25, 2019, 9:00 AM IST
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ; സര്‍ജനും ഡോക്ടര്‍ക്കും വീഴ്ച പറ്റിയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
doctor
news18
Updated: May 25, 2019, 9:00 AM IST
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഏഴു വയസ്സുകാരന്റെ മൂക്കിന് പകരം വയറില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിലെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. ശസ്ത്രക്രിയ നടത്തിയ സര്‍ജനും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ അടക്കമുള്ള ജീവനകാര്‍ക്കും ഗുരുതര വീഴ്ചപറ്റിയെന്ന് മെഡിക്കല്‍ കോളേജ് സുപ്രണ്ടിന്റെ റിപ്പോര്‍ട്ട് പറയുന്നു. അല്‍പ്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കമായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സമര്‍പ്പിച്ചു. നഴ്സ്, അനസ്തേഷ്യ ടെക്നീഷ്യന്‍, ഡോക്ടര്‍ എന്നിവര്‍ക്ക് ജാഗ്രതാക്കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഓപ്പറേഷന്‍ തിയേറ്ററില്‍ കൂടുതല്‍ മുന്‍ കരുതലും ശ്രദ്ധയും വേണമെന്നും സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം വിവാദമായിരുന്നു.

Also Read: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം: ഡോക്ടർക്ക് സസ്പെൻഷൻ

ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഡോ സുരേഷ്‌കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. മൂക്കിലെ ദശയുമായെത്തിയ ഏഴുവയസുകാരന് ഡോക്ടര്‍ നടത്തിയത് ഹെര്‍ണിയ ശസ്ത്രക്രിയയായിരുന്നു.

മറ്റൊരു കുട്ടിക്ക് നടത്തേണ്ട ഹെര്‍ണിയക്കുള്ള ശസ്ത്രക്രിയ ആണ് ആളുമാറി നടത്തിയത്. ആ കുട്ടിയുടെ പേരുമായുള്ള സാമ്യവും ഇരുവര്‍ക്കും പ്രായം ഒന്നായതുമാണ് പിഴവിന് കാരണം. എന്നാല്‍ ഈ കുട്ടിക്കും ഹെര്‍ണിയ ഉണ്ടെന്ന് കണ്ട് ശസ്ത്രക്രിയ നടത്തുക ആയിരുന്നു എന്നു പറഞ്ഞ് പിഴവിനെ ന്യായീകരിക്കാനാണ് ഡോക്ടര്‍മാര്‍ ആദ്യം ശ്രമിച്ചിരുന്നത്.

First published: May 25, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...