മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ലീഗിൽ ഭിന്നത

സമവായ സ്ഥാനാർഥിയെന്ന നിലയില്‍ മുന്‍ മന്ത്രി സി.ടി അഹമ്മദലിയുടെ പേര് ഉയര്‍ന്നു വന്നെങ്കിലും ഇരുവിഭാഗവും എതിര്‍പ്പ് പ്രകടിപ്പിച്ചു.

news18-malayalam
Updated: September 24, 2019, 8:54 PM IST
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ലീഗിൽ ഭിന്നത
((മുസ്ലിം ലീഗ്)
  • Share this:
കാസർകോട്:  മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാർഥി നിര്‍ണയത്തെച്ചൊല്ലി മുസ്ലിംലീഗില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. സ്ഥാനാര്‍ഥിത്വത്തിനുള്ള അവകാശവാദവുമായി
ഇരു വിഭാഗവും നിലപാടില്‍ ഉറച്ച് നിന്നതോടെ

സ്ഥാനാര്‍ഥിയെ നിർണയിക്കാനാകാതെ നേതൃത്വം പ്രതിസന്ധിയിലായി.

പ്രാദേശിക വാദം ഉന്നയിക്കുന്നവര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍
നേതൃത്വം ആശയക്കുഴപ്പത്തിലായത്. ഭാഷ ന്യൂനപക്ഷ സ്വാധീന മേഖലയായതിനാല്‍ പ്രാദേശികമായി സ്വാധീനം ചെലുത്താന്‍ കഴിയുന്നയാളെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം .
അതേസമയം നേതൃ പാരമ്പര്യമുഉള്ളവരെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്നാണ് മറു വിഭാഗത്തിന്റെ ആവശ്യം.

യു.ഡി.എഫ് ജില്ലാ ചെയര്‍മാനും പാര്‍ട്ടി ജില്ലാ പ്രസിഡണ്ടുമായ എം.സി ഖമറുദീനെ സ്ഥാനാര്‍ഥി ആക്കണമെന്നായിരുന്നു
പാണക്കാട്ട് ചേര്‍ന്ന് പാര്‍ട്ടി ഉന്നതാധികാര സമതി യോഗത്തില്‍ ഇവരുടെ ആവശ്യം. എന്നാൽ ഭാഷാന്യൂനപക്ഷ മേഖലയില്‍ സ്വാധീനമുള്ള മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫിനു വേണ്ടിയാണ് പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയത്.

സമവായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ സി.ടി അഹമ്മദലിയുടെ പേര് ഉയര്‍ന്നു വന്നെങ്കിലും ഇരുവിഭാഗവും എതിര്‍പ്പ് പ്രകടിപ്പിച്ചു. ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു പ്രചരണ രംഗത്ത് മേല്‍ക്കൈ നേടാനായിരുന്നു ലീഗിന്റെ നീക്കം.

Also Read 'കോന്നിയിൽ ഈഴവ സ്ഥാനാർഥി വേണമെന്നില്ല'; ഡി.സി.സിയ്ക്കെതിരെ അടൂർ പ്രകാശ് 
First published: September 24, 2019, 8:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading