• HOME
  • »
  • NEWS
  • »
  • kerala
  • »
  • പെരിയയിൽ യുഡിഎഫ് ആറു മാസമായി പറയുന്ന കാര്യമാണ് ഇന്നലെ ഹൈക്കോടതി പറഞ്ഞത്; ചെന്നിത്തല

പെരിയയിൽ യുഡിഎഫ് ആറു മാസമായി പറയുന്ന കാര്യമാണ് ഇന്നലെ ഹൈക്കോടതി പറഞ്ഞത്; ചെന്നിത്തല

സിപിഎമ്മിന് ശബരിമലയിലും മരടിലും വ്യത്യസ്ത നിലപാടാണ്. ജയിലില്‍ കഴിയേണ്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ചെന്നിത്തല

രമേശ് ചെന്നിത്തല(ഫയൽ ചത്രം.)

രമേശ് ചെന്നിത്തല(ഫയൽ ചത്രം.)

  • Share this:
    മഞ്ചേശ്വരം:  പെരിയ ഇരട്ടക്കൊലപാതകത്തിൽ യു.ഡി.എഫ് ആറു മാസമായി പറയുന്ന കാര്യമാണ് ഇന്നലെ ഹൈക്കോടതി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികള്‍ക്ക് വേണ്ടി പൊലീസ് തയാറാക്കിയ കുറ്റപത്രമാണ്ഹൈക്കോടതി റദ്ദാക്കിയത്. പൊലീസിനെ ഉപയോഗിച്ച് സി.പി.എം  പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചത് കോടതിക്ക് മനസിലായെന്നും ചെന്നിത്തല പറഞ്ഞു. മഞ്ചേശ്വരത്ത് യു.ഡി.എഫ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

    പാലാ ഉപതെരഞ്ഞെടുപ്പിലുണ്ടായ  ജനവിധി വേദനിപ്പിച്ചു. അത് ജനങ്ങള്‍ നല്‍കിയ താക്കീതാണെന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു. മോദിക്കെതിരെ ഒരക്ഷരം മിണ്ടാന്‍ പിണറായിക്ക് ധൈര്യമില്ല. സിപിഎമ്മിന് ശബരിമലയിലും മരടിലും വ്യത്യസ്ത നിലപാടാണ്. അതേസമയം യു.ഡി.എഫിന് രണ്ട് വിഷയത്തിലും ഒരേ നിലപാടാണ് സ്വീകരിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

    Also Read പെരിയ ഇരട്ടക്കൊല: 'രാഷ്ട്രീയ കൊലയല്ലെന്ന വാദം അംഗീകരിക്കാനാകില്ല'; പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം

    മു ഖ്യമന്ത്രി പ്രതിക്കൂട്ടിലാകാന്‍ പോകുന്ന കേസാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കാന്‍ പോകുന്ന ലാവ് ലിന്‍ കേസ്. ജയിലില്‍ കഴിയേണ്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു.

    Also Read പെരിയ ഇരട്ട കൊലപാതക കേസ് ഹൈക്കോടതി സി.ബി.ഐ.ക്ക് വിട്ടു

    First published: