'മഞ്ചേശ്വര'ത്ത് അപ്രതീക്ഷിത വഴിത്തിരിവ്; ഉപതെരഞ്ഞെടുപ്പ് വൈകും

ഹർജി പിൻവലിക്കാനുള്ള കെ സുരേന്ദ്രന്റെ അപേക്ഷയിൽ ഹൈക്കോടതി അന്തിമ തീരുമാനമെടുക്കാൻ ഇരിക്കെയാണ് കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്

news18
Updated: July 5, 2019, 2:56 PM IST
'മഞ്ചേശ്വര'ത്ത് അപ്രതീക്ഷിത വഴിത്തിരിവ്; ഉപതെരഞ്ഞെടുപ്പ് വൈകും
കെ സുരേന്ദ്രൻ
  • News18
  • Last Updated: July 5, 2019, 2:56 PM IST
  • Share this:
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വൈകും. ഹർജിക്കാരനായ കെ സുരേന്ദ്രൻ കേസ് പിൻവലിയ്ക്കുന്നതിന് കോടതി ചെലവ് നൽകണമെന്ന മുൻ എംഎൽഎ അബ്ദുൽ റസാഖിന്റെ അവകാശികളുടെ ആവശ്യമാണ് കേസ് വീണ്ടും അനിശ്ചിതത്വത്തിലാക്കിയത്. കോടതി ചെലവ് നൽകി കേസ് പിൻവലിക്കാനാവില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ കോടതിയെ അറിയിച്ചു. ഹർജി പിൻവലിക്കാനുള്ള കെ സുരേന്ദ്രന്റെ അപേക്ഷയിൽ ഹൈക്കോടതി അന്തിമ തീരുമാനമെടുക്കാൻ ഇരിക്കെയാണ് കേസിൽ അപ്രതീക്ഷിത വഴിത്തിരിവ്.

കേസ് പിൻവലിക്കണമെങ്കിൽ ഹർജിക്കാരനായ കെ സുരേന്ദ്രനിൽ നിന്ന് കോടതി ചെലവ് ഈടാക്കണമെന്ന് അന്തരിച്ച മഞ്ചേശ്വരം എംഎൽഎ അബ്ദുൽ റസാഖിന്റെ അവകാശികൾ ആവശ്യപ്പെട്ടു. എന്നാൽ കെ സുരേന്ദ്രന്റെ അഭിഭാഷകൻ ഈ ആവശ്യം തള്ളി. കോടതി ചെലവ് നൽകി കേസ് പിൻവലിക്കാൻ തയ്യാറല്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഹർജിക്കാരന്റെ പിഴവ് കൊണ്ടല്ല അല്ല മറിച്ച് സാക്ഷികളെ ഹാജരാക്കാൻ ആവാത്ത സാഹചര്യത്തിലാണ് ഹർജി പിൻവലിക്കാൻ അപേക്ഷ നൽകിയതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സാക്ഷികൾക്ക് സമൻസ് നൽകാൻ പോലും നൽകാൻ കഴിയാത്ത അവസ്ഥയാണ്. നിലവിലെ സാഹചര്യത്തിൽ ഹർജിയിലെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാൻ തയ്യാറാണെന്നും സുരേന്ദ്രൻ കോടതിയെ അറിയിച്ചു.

കോടതി ചെലവ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തിൽ വിശദമായ വാദം കേൾക്കാൻ കേസ് 18 ലേക്ക് മാറ്റി. കോടതി ചെലവ് എന്ന ആവശ്യത്തിൽ എതിർഭാഗം ഉറച്ചുനിന്നാൽ ഹർജിയിലെ നടപടിക്രമങ്ങൾ വീണ്ടും തുടരേണ്ടിവരും അങ്ങനെയെങ്കിൽ സംസ്ഥാനത്തെ മറ്റിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനൊപ്പം മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് നടക്കാനിടയില്ല.

First published: July 5, 2019, 2:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading