പിഴയില്ല; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചു; കെ സുരേന്ദ്രന് ഹർജി പിൻവലിക്കാൻ ഹൈക്കോടതി അനുമതി

ഹർജി പിൻവലിക്കുന്നതിന്റെ പേരിൽ പിഴ ഈടാക്കുന്നില്ലെന്ന് കോടതി

news18
Updated: July 17, 2019, 8:49 AM IST
പിഴയില്ല; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചു; കെ സുരേന്ദ്രന് ഹർജി പിൻവലിക്കാൻ ഹൈക്കോടതി അനുമതി
കെ. സുരേന്ദ്രൻ
  • News18
  • Last Updated: July 17, 2019, 8:49 AM IST
  • Share this:
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയിന്മേലാണ് കോടതി നടപടി. കേസ് പിന്‍വലിക്കുന്നെങ്കില്‍ കോടതിച്ചെലവ് ചുമത്തണമെന്ന ആവശ്യം എതിര്‍കക്ഷി പിന്‍വലിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതി കേസില്‍ നടപടികള്‍ അവസാനിപ്പിച്ചത്. ഹർജി പിൻവലിക്കുന്നതിന്റെ പേരിൽ പിഴ ഈടാക്കുന്നില്ലെന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ടശേഷം കോടതി വ്യക്തമാക്കി.

തെളിവെടുപ്പിന്റെ ഭാഗമായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ തിരികെ എത്തിക്കാനുള്ള ചെലവിനത്തിൽ 42,000രൂപമാത്രം പിടിക്കും. സുരേന്ദ്രൻ കോടതിയിൽ കെട്ടിവെച്ച തുകയിൽ നിന്നാകും ഇത് ഈടാക്കുന്നത്.

മഞ്ചേശ്വരത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ പി ബി അബ്ദുൾ റസാക്കിന്റെ ജയം ചോദ്യം ചെയ്താണ് എതിർ സ്ഥാനാർഥിയായ കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ 2018 ഒക്ടോബർ 20ന് അബ്ദുൾ റസാക്ക് മരിച്ചു. പിന്നീടാണ് സുരേന്ദ്രൻ ഹർജി പിൻവലിക്കാൻ അപേക്ഷ നൽകിയത്. കേസ് പിന്‍വലിക്കുന്നെങ്കില്‍ കോടതിച്ചെലവ് ചുമത്തണമെന്ന് എതിര്‍കക്ഷി വാദം ഉന്നയിച്ചാല്‍ കേസുമായി മുന്നോട്ടുപോകുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ കഴിഞ്ഞതവണ വാദത്തിനിടെ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കുന്നെങ്കില്‍ കോടതിച്ചെലവ് ചുമത്താന്‍ നിയമവ്യവസ്ഥ ഉണ്ടെന്നായിരുന്നു അന്ന് എതിര്‍കക്ഷി വാദിച്ചത്. എന്നാല്‍, സാക്ഷികളെ കണ്ടെത്താന്‍ പറ്റാത്തതുകൊണ്ടാണ് കേസ് പിന്‍വലിക്കുന്നതെന്നും ചെലവ് ഈടാക്കിയാണ് അത് അനുവദിക്കുന്നതെങ്കില്‍ കേസ് തുടരുമെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു. ‌തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

First published: July 17, 2019, 8:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading