വ്രതാനുഷ്ഠാനങ്ങൾ പാലിച്ച് യുവതികൾക്ക് ശബരിമല ദർശനം നടത്താം; എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റൈ

ആചാര ലംഘനം ആര് നടത്തിയാലും അത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

news18-malayalam
Updated: October 2, 2019, 12:19 PM IST
വ്രതാനുഷ്ഠാനങ്ങൾ പാലിച്ച് യുവതികൾക്ക് ശബരിമല ദർശനം നടത്താം; എൽഡിഎഫ് സ്ഥാനാർഥി ശങ്കർ റൈ
sankar-rai
  • Share this:
കാസർഗോഡ്: വ്രതാനുഷ്ഠാനങ്ങൾ പാലിച്ചു കൊണ്ട് യുവതികൾക്ക് ശബരിമല ദർശനം നടത്താവുന്നതാണെന്ന് മഞ്ചേശ്വരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി എം.ശങ്കർ റൈ.

ആചാര ലംഘനം ആര് നടത്തിയാലും അത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആചാരാനുഷ്ഠാനങ്ങൾ തട്ടിക്കളഞ്ഞ് ആരും പോകരുതെന്നും റൈ പറഞ്ഞു. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്റെ കാര്യമാണെന്നും കാസർഗോഡ് പ്രസ് ക്ലബ് നടത്തിയ മീറ്റ് ദ പ്രസിൽ ശങ്കർ റൈ പറഞ്ഞു.

സിപിഎം ജില്ലാ കമ്മിറ്റിയംഗം എന്നതിനൊപ്പം താനൊരു വിശ്വാസിയാണെന്നും വ്രതമെടുത്ത് തന്നെ ശബരിമലയിൽ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതികൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന് പറയുമ്പോഴും എങ്ങനെ 41 ദിവസം വ്രതമെടുക്കുമെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല.

also read:തോൽവിയുടെ ഉത്തരവാദിത്വം കേരള കോൺഗ്രസിന്; പതാക കത്തിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്

അതേസമയം തെരെഞ്ഞെടുപ്പിൽ ശബരിമല പ്രചരണ വിഷയമാക്കുന്നത് അയ്യപ്പനെ മോശമാക്കാനെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ. തെരത്തെടുപ്പ് പ്രചരണത്തിന് ശബരിമല ഉപയോഗിക്കുന്നത് ആചാര ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം ഇത്തവണ തെരെത്തെടുപ്പിൽ ബാധിക്കില്ല.
ഇത്തവണ ശബരിമലയിൽ സംഘർമുണ്ടാവില്ല.
ശബരിമലയിൽ ശക്തമായ സുരക്ഷ ഒരുക്കണം.
അതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയുണ്ട്- എ പത്മകുമാർ ന്യൂസ് 18നോട് പറഞ്ഞു.
First published: October 2, 2019, 11:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading