ന്യൂസ്18 സർവേ: പിണറായി വിജയൻ നല്ല മുഖ്യമന്ത്രി; യുഡിഎഫ് ന്യൂനപക്ഷ സംരക്ഷകർ: മഞ്ചേശ്വരത്തെ വോട്ടർമാർ

ആരായിരിക്കും നല്ല മുഖ്യമന്ത്രി എന്ന ചോദ്യത്തിന് 30.8 ശതമാനം പേരും പിണറായി വിജയന്റെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 17, 2019, 8:21 PM IST
ന്യൂസ്18 സർവേ: പിണറായി വിജയൻ നല്ല മുഖ്യമന്ത്രി; യുഡിഎഫ് ന്യൂനപക്ഷ സംരക്ഷകർ: മഞ്ചേശ്വരത്തെ വോട്ടർമാർ
പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് നല്ല മുഖ്യമന്ത്രിയെന്ന് മഞ്ചേശ്വരത്തെ ഭൂരിഭാഗം വോട്ടർമാരും. ഉപതെരഞ്ഞെടുപ്പിന് മുമ്പായി ന്യൂസ് 18 കേരളം മണ്ഡലത്തിൽ നടത്തിയ പ്രീ പോൾ സർവേയിലാണ് വോട്ടർമാർ അഭിപ്രായം വ്യക്തമാക്കിയത്. ആരായിരിക്കും നല്ല മുഖ്യമന്ത്രി എന്ന ചോദ്യത്തിന് 30.8 ശതമാനം പേരും പിണറായി വിജയന്റെ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 26.3 ശതമാനം പേർ ഉമ്മൻചാണ്ടിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 5.9 ശതമാനം പേർ രമേശ് ചെന്നിത്തലയുടെ പേരും 1.9 ശതമാനം പേര്‍ കോടിയേരി ബാലകൃഷ്ണൻറെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്.

also read:ന്യൂസ്18 സർവേ: ശബരിമല വിശ്വാസിയാണെന്ന ശങ്കർ റൈയുടെ അവകാശവാദം തള്ളി മഞ്ചേശ്വരത്തെ വോട്ടർമാർ

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതാര് എന്ന ചോദ്യത്തിന് 38.3 ശതമാനം പേരും യുഡിഎഫ് എന്നാണ് ഉത്തരം നൽകിയത്. 30.6 ശതമാനം പേർ എൽഡിഎഫ് എന്നും വ്യക്തമാക്കിയിട്ടുണ്ട്. 17.1ശതമാനം പേർ ബിജെപിയാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. 14ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

മതതീവ്രവാദം ശക്തമാകുന്നു എന്ന പ്രചാരണം ശരിയാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും സർവെയിൽ പങ്കെടുത്തവർ അഭിപ്രായം രേഖപ്പെടുത്തി. 43.6 ശതമാനം പേർ ഉണ്ടെന്നും 40.9 ശതമാനം പേർ ഇല്ലെന്നും വ്യക്തമാക്കി. 15.5 ശതമാനം പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

മുസ്ലീം ലീഗ് സ്ഥാനാർഥിയുടെ കാര്യത്തിൽ ആദ്യമുണ്ടായ ആശയകുഴപ്പം ഫലത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് 44.8 ശതമാനം പേരും ഇല്ലെന്നാണ് അഭിപ്രായപ്പെട്ടത്. 34.4 ശതമാനം പേർ ബാധിക്കുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. 20.8 ശതമാനം പേർ അഭിപ്രായമില്ലെന്ന് വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ പ്രവർത്തനവും പ്രധാനമന്ത്രിയുടെ പ്രതിച്ഛായയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് 41.8 ശതമാനം പേരും ഉത്തരം നൽകിയത് അതെ എന്നാണ്. 37.5 ശതമാനം പേർ ഇല്ലെന്നും 20.7 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

സാമ്പത്തികമാന്ദ്യം ജീവിതത്തെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് 76.4 ശതമാനം പേരും ഉണ്ടെന്നാണ് ഉത്തരം നൽകിയത്. 15.2 ശതമാനം പേർ ഇല്ലെന്നു വ്യക്തമാക്കിയപ്പോൾ 8.4 ശതമാനം പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

First published: October 17, 2019, 8:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading