news18
Updated: January 25, 2019, 5:01 PM IST
news18
- News18
- Last Updated:
January 25, 2019, 5:01 PM IST
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നടി മഞ്ജു വാര്യര്‍ താല്പര്യം പ്രകടിപ്പിച്ചെന്ന ന്യൂസ് 18 വാര്‍ത്ത നിഷേധിക്കാതെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വിജയം ഉറപ്പാക്കാന്‍ കഴിയുന്ന പലരുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. അതേസമയം രാഷ്ട്രീയ പ്രവേശനം നടി നിഷേധിച്ചതായും വാർത്തകളുണ്ട്.
രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വവുമായി മഞ്ജു വാര്യര്‍ കൂടിയാലോചനകള്‍ നടത്തിയെന്നായിരുന്നു വാര്‍ത്ത. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയനുമായി മഞ്ജു വാര്യര്‍ക്ക് ഏറെ അടുപ്പമുണ്ടായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ മകന് കെ.എസ് ശബരിനാഥന് എം.എല്‍.എ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമാണുള്ളത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അവര്‍ക്ക് വേണ്ടി രംഗത്തിറങ്ങിയതാണ് അഭിനേത്രി എന്നതിലുപരി മഞ്ജു വാര്യരുടെ ജനപ്രീതി ഉയര്‍ത്തിയത്. താരസംഘടനായായ 'അമ്മ'യെ വെല്ലുവിളിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ള്യൂ.സി.സി) എന്ന സംഘടന രൂപീകരിക്കപ്പെട്ടതിലും മഞ്ജുവിന് മുഖ്യപങ്കുണ്ട്. എന്നാല്‍ കാലക്രമത്തില്‍ സംഘടനയുടെ മുഖ്യധാരയില്‍ നിന്നും അവര്‍ പിന്മാറിയെങ്കിലും അപ്പോഴേയ്ക്കും മഞ്ജു വാര്യരുടെ നിലപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
Also Read
നടി മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേക്ക്?
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പ്രതി സ്ഥാനത്തായപ്പോള്‍ മഞ്ജു വാര്യരുടെ നിലപാട് സിനിമാ ലോകവും ആരാധകരും ഏറെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. ആരാധകര്‍ക്ക് ഏറെ വിശ്വാസമുള്ള താരമെന്ന പ്രതിച്ഛായ സര്‍ക്കാരിന്റെ പരസ്യങ്ങളിലും മഞ്ജുവിനെ അഭിഭാജ്യഘടകമാക്കി. എന്നാല്‍ അടുത്തിടെ ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ ആദ്യം പങ്കെടുക്കുമെന്ന് പറഞ്ഞ അവര്‍ പിന്നീട് പിന്മാറിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ തീരുമാനവും കോണ്‍ഗ്രസ് ബന്ധത്തിന്റ പശ്ചാത്തലത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
First published:
January 25, 2019, 5:01 PM IST