• HOME
  • »
  • NEWS
  • »
  • kerala
  • »
  • ചെറുതന ചുണ്ടന്റെ അമരക്കാരനെ പൊലീസ് ടീമംഗം തള്ളിയിട്ട സംഭവം; ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് തേടി

ചെറുതന ചുണ്ടന്റെ അമരക്കാരനെ പൊലീസ് ടീമംഗം തള്ളിയിട്ട സംഭവം; ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് തേടി

പൊലീസ് ക്ലബിന്റെ ചുമതലയുള്ള എആര്‍ ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റിനോടാണ് ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് തേടിയിയരിക്കുന്നത്.

  • Last Updated :
  • Share this:
    ആലപ്പുഴ: മാന്നാറില്‍ നടന്ന 56-ാമത് മഹാത്മഗാന്ധി ജലോത്സവം വിവാദത്തില്‍. ജയത്തിലേക്കടുത്ത ചെറുതന ചുണ്ടന്റെ അമരക്കാരനെ തള്ളിവെള്ളിത്തലിട്ട സംഭവത്തില്‍ ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് തേടി. പൊലീസ് ക്ലബിന്റെ ചുമതലയുള്ള എആര്‍ ക്യാമ്പ് ഡെപ്യൂട്ടി കമാന്‍ഡന്റിനോടാണ് ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ട് തേടിയിയരിക്കുന്നത്.

    പോലീസ് ബോട്ട് ക്ലബ്ബാണ് നിരണം ചുണ്ടന്‍ തുഴഞ്ഞത്. ഇവരെ പിന്നിലാക്കി ചെറുതന ചുണ്ടന്‍ മുന്നേറുന്നതിനിടെ നിരണം ചുണ്ടനിലുണ്ടായിരുന്ന പൊലീസ് ക്ലബ് അംഗം ചെറുതനയിലെ അമരക്കാരനെ തള്ളി താഴെയിടുകയായിരുന്നു. ഇതോടെ ചെറുതന ചുണ്ടന്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങുകയും ചെയ്തു.

    Also Read-'ജയത്തിലേക്കടുത്ത ചുണ്ടന്റെ അമരക്കാരനെ തള്ളിയിട്ടു'; പൊലീസ് ക്ലബിന് വിമര്‍ശനം; മാന്നാര്‍ മഹാത്മാ ട്രോഫി വിവാദത്തില്‍

    സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. വള്ളംകളി നടക്കുന്ന പമ്പ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഇതിനാല്‍ തന്നെ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. വള്ളംകളിയില്‍ രണ്ടു വള്ളങ്ങളും അടുത്തത്തടുത്ത് എത്തിയിരുന്നു. ഇരുവള്ളങ്ങളും ഉരസുന്ന രീതിയിലായിരുന്നു. ഇതിനിടയിലാണ് ചെറുതന ചുണ്ടന്റെ അമരക്കാരനെ തള്ളിയിടുകയും ചെയ്തത്.

    Also Read-നടുറോഡില്‍ കസേരകളി, വടംവലി; തൃശൂരിലെ പൊലീസിന്റെ ഓണാഘോഷം വിവാദത്തില്‍

    മത്സരത്തിന് പിന്നാലെ പോലീസുകാര്‍ക്ക് ട്രോഫിയും പാരിതോഷികവും നല്‍കരുതെന്നാവശ്യപ്പെട്ട് വള്ളംകളി പ്രേമികള്‍ രംഗത്തെത്തിയിരുന്നു.
    Published by:Jayesh Krishnan
    First published: