• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പുരോഗമനാശയങ്ങൾ പുലരുന്ന സമൂഹത്തെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾക്ക് പ്രചോദനമാണ് മന്നത്തിന്റെ ജീവിതം' മുഖ്യമന്ത്രി പിണറായി

'പുരോഗമനാശയങ്ങൾ പുലരുന്ന സമൂഹത്തെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾക്ക് പ്രചോദനമാണ് മന്നത്തിന്റെ ജീവിതം' മുഖ്യമന്ത്രി പിണറായി

എന്‍എസ്എസിന്റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്കര്‍ത്താവുമായ മന്നത്ത്‌ പത്മനാഭൻ കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ പോരാടിയ നേതാവാണെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

  • Share this:

    മന്നം ജയന്തി ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗമനാശയങ്ങൾ പുലരുന്ന സമൂഹത്തെ വാർത്തെടുക്കാനുള്ള പരിശ്രമങ്ങൾക്ക് പ്രചോദനമാണ് മന്നത്തിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്‍എസ്എസിന്റെ സ്ഥാപകനേതാവും സാമൂഹിക പരിഷ്കര്‍ത്താവുമായ മന്നത്ത്‌ പത്മനാഭൻ കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ പോരാടിയ നേതാവാണെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

    അയിത്തത്തിനെതിരെ തന്റെ സമുദായത്തെ തന്നെ അണിനിരത്തിയ മന്നം വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയ സമരങ്ങളിലുൾപ്പെടെ സജീവമായി പങ്കെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരളം കെട്ടിപ്പടുക്കാനുള്ള നമ്മുടെ പരിശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ സ്മരണ ശക്തി പകരട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് അവസാനിപ്പിച്ചത്.

    Published by:Sarika KP
    First published: