• HOME
  • »
  • NEWS
  • »
  • kerala
  • »
  • Drowned |ക്വാറിയില്‍ കുളിക്കാനിറങ്ങിയ വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Drowned |ക്വാറിയില്‍ കുളിക്കാനിറങ്ങിയ വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ക്വാറിയില്‍ കുളിക്കാനിറങ്ങിയ വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

  • Share this:
    തൃശൂര്‍: സ്വകാര്യക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി മലപ്പുറം സ്വദേശി ദുല്‍ഫിക്കര്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം.

    കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുല്‍ഫിക്കര്‍ കുഴഞ്ഞ് മുങ്ങിപ്പോവുകയായിരുന്നു. സ്റ്റേഷന്‍ ഓഫിസര്‍ വിജയ് കൃഷണയുടെ നേതൃത്വത്തില്‍ തൃശൂര്‍ ഫയര്‍ ഫോഴ്സിന്റെ സ്‌ക്യൂബ മുങ്ങല്‍ വിദഗ്ധ ടീമാണ് മൃതദേഹം പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

    മണ്ണുത്തി വെറ്ററിനറി കോളജ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ദുല്‍ഫിക്കര്‍.

    Accident | ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവെ തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

    കണ്ണൂര്‍: ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ യുവതി മരിച്ചു. ചുഴലി ചാലില്‍ വയല്‍ സ്വദേശിയായ ആര്‍ലിന്‍ വിന്‍സെന്റാണ് മരിച്ചത്. ചുഴലി ബിപിഎം എല്‍പി സ്‌കൂള്‍ പ്രീപ്രൈമറി വിഭാഗം അധ്യാപികയാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആർലിൻ വിൻസെന്‍റ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

    തിങ്കളാഴ്ച രാവിലെ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചെമ്പന്‍തോട്ടി ഭാഗത്തേക്ക് സഞ്ചരിക്കവെയാണ് പയറ്റിയാലില്‍വച്ച്‌ ആര്‍ലിന്‍ സ്കൂട്ടറിൽനിന്ന് തെറിച്ച്‌ വീണത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മണ്ഡളം നീലയറ കുടുംബാംഗമാണ് ആര്‍ലിന്‍. വെല്‍ഡിംഗ് തൊഴിലാളിയായ വിന്‍സെന്റാണ് ഭര്‍ത്താവ്.

    Suicide | കുഞ്ഞ് ജനിച്ച് ഇരുപതാം ദിവസം മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ

    തിരുവനന്തപുരം: ഇരുപത് ദിവസം പ്രായമായ കുഞ്ഞിന്‍റെ അച്ഛനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര മണലുവിള വലിയവിളയിൽ ഏദൻ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന ഷിജു സ്റ്റീഫൻ(45), ഭാര്യ പ്രമീള(37) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അറയൂർ നിവാസിയാണ് ഷിജു സ്റ്റീഫൻ, മാറാടി സ്വദേശിയാണ് പ്രമീള.

    സമീപവാസിയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഇരുവരുടെയും മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ ഇരുപത് ദിവസം പ്രായമായ പെൺകുഞ്ഞ് അവശനിലയിലായിരുന്നു. കുഞ്ഞിനെ ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പിന്നീട് എസ് എ ടി ആശുപത്രിയിലേക്കും മാറ്റി.

    പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം ഷിജു സ്റ്റീഫന്‍റെയും പ്രമീളയുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സാമ്പത്തികബാധ്യത കാരണം ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ക്വാറി തൊഴിലാളിയാണ് ഷിജു സ്റ്റീഫൻ.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Sarath Mohanan
    First published: