• HOME
  • »
  • NEWS
  • »
  • kerala
  • »
  • മനോജ് എബ്രഹാം വിജിലൻസ് എ‍‍ഡിജിപി; പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

മനോജ് എബ്രഹാം വിജിലൻസ് എ‍‍ഡിജിപി; പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി

ഷാജ് കിരൺ വിവാദത്തിൽ വിജിലൻസ് എഡിജിപി സ്ഥാനത്തുനിന്ന് ഒഴിവാക്കിയ എം ആർ അജിത്കുമാറിന‌െ വീണ്ടും സ്ഥലംമാറ്റി

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. പൊലീസ് ആസ്ഥാനത്ത് എഡിജിപിയായിരുന്ന മനോജ് എബ്രഹാമിനെ (Manoj Abraham) വിജിലൻസിന്റെ ചുമതലയുള്ള എഡിജിപിയായി നിയമിച്ചു. ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായിരുന്ന കെ പത്മകുമാറിനെ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി യോഗേഷ് ഗുപ്തയെ ബിവറേജസ് കോർപറേഷന്റെ എം ഡിയാക്കി. ബിവറേജസ് കോർപറേഷന്റെ എം ഡി സ്ഥാനം എഡിജിപി സ്ഥാനത്തിന് തത്തുല്യമാക്കി ഉയർത്തിയാണ് നിയമനം. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥാനമാറ്റം.

    Also Read- Shinzo Abe| ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ കൊല്ലപ്പെട്ടു; മരണം പൊതുപരിപാടിക്കിടെ അക്രമിയുടെ വെടിയേറ്റ്

    ഷാജ് കിരൺ വിവാദത്തിൽ വിജിലൻസ് എഡിജിപി സ്ഥാനത്തുനിന്ന് ഒഴിവാക്കിയ എം ആർ അജിത്കുമാറിന‌െ വീണ്ടും സ്ഥലംമാറ്റി. പ്രൊട്ട‌ക്‌ഷൻ ഓഫ് സിവിൽ റൈറ്റ്സ് എ‍ഡിജിപിയായിരുന്ന അദ്ദേഹത്തിന് ആംഡ് പൊലീസ് ബറ്റാലിയൻ എ‍‍‍ഡിജിപിയായിട്ടാണ് നിയമനം. സെക്യൂരിറ്റി ഐജിയായിരുന്ന തുമല വിക്രത്തെ നോർത്ത് സോൺ ഐജിയായി നിയമിച്ചു. നോർത്ത് സോൺ ഐജിയായിരുന്ന അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായും ബിവറേജസ് കോർപറേഷൻ എംഡിയായിരുന്ന എസ് ശ്യാംസുന്ദറിനെ ക്രൈം ഡിഐജിയായും നിയമിച്ചു.

    Also Read- Cloudburst in Amarnath| അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം; 8 തീർഥാടകർ മരിച്ചു, മിന്നൽ പ്രളയത്തിൽ നിരവധി പേരെ കാണാതായി

    കോഴിക്കോട് റൂറൽ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസിനെ സ്പെഷൽ ബ്രാഞ്ച് (സെക്യൂരിറ്റി) എസ്പിയായി നിയമിച്ചു. എറണാകുളം റൂറൽ എസ്പി കെ കാർത്തിക് കോട്ടയം എസ്പിയാകും. കൊല്ലം സിറ്റി കമ്മീഷണറായിരുന്ന ടി നാരായണൻ പൊലീസ് ആസ്ഥാനത്ത് അഡീഷണൽ ഐജിയാകും. പൊലീസ് ആസ്ഥാനത്ത് എസ്പിയായിരുന്ന മെറിൻ ജോസഫാണ് പുതിയ കൊല്ലം കമ്മീഷണർ.

    Also Read- Shinzo Abe| 'നഷ്ടമായത് ഉറ്റസുഹൃത്തിനെ'; നാളെ രാജ്യത്ത് ദുഃഖാചരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

    ഇടുക്കി എസ്പി കറുപ്പുസ്വാമിയെ കോഴിക്കോട് റൂറൽ എസ്പിയായി നിയമിച്ചു. വയനാട് എസ്പി അരവിന്ദ് സുകുമാർ കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡന്റാകും. കോട്ടയം എസ്പിയായിരുന്ന ഡി ശിൽപയെ വനിതാ സെൽ എസ്പിയായി നിയമിച്ചു. ഇവർക്ക് വനിതാ ബറ്റാലിയൻ കമാൻഡന്റിന്റെ അധിക ചുമതലയും ഉണ്ടാകും. പൊലീസ് ആസ്ഥാനത്തെ അഡീഷണൽ എഐജി ആർ ആനന്ദിനെ വയനാട് എസ്പിയായും നിയമിച്ചിട്ടുണ്ട്.
    Published by:Rajesh V
    First published: