വിവാദങ്ങൾക്കിടെ ബാലാവകാശ കമ്മീഷൻ ചെയർമാനായി കെ. വി. മനോജ് കുമാർ ചുമതലയേറ്റു

Child Rights Commission | ജില്ലാ ജഡ്ജിമാർ ഉൾപ്പെടെയുള്ളവരെ മറികടന്നാണ് ബാലാവകാശ കമ്മീഷ അധ്യക്ഷ സ്ഥാനത്ത് കെ വി മനോജ് കുമാറിനെ തെരഞ്ഞെടുത്തത് വലിയ വിവാദമായിരുന്നു.

News18 Malayalam | news18-malayalam
Updated: June 29, 2020, 3:32 PM IST
വിവാദങ്ങൾക്കിടെ ബാലാവകാശ കമ്മീഷൻ ചെയർമാനായി കെ. വി. മനോജ് കുമാർ ചുമതലയേറ്റു
മനോജ് കുമാർ
  • Share this:
തിരുവനന്തപുരം: അനർഹനെ തിരുകിക്കയറ്റിയെന്ന വിവാദം കൊഴുക്കുന്നതിനിടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സണായി കെ. വി. മനോജ് കുമാർ ചുമതലയേറ്റു. തലശ്ശേരി വടക്കുമ്പാട് സ്വദേശിയാണ്. മുൻ സഹകരണ ഓംബുഡ് സ്മാൻ, റബ്കോ ലീഗൽ അഡ്വൈസർ, തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തലശ്ശേരി ബാറിൽ അഭിഭാഷകൻ ആയിരുന്നു. മെയ് 31ന് പി. സുരേഷ് കാലാവധി പൂർത്തിയാക്കിയ ഒഴിവിലേക്കാണ് നിയമനം.

ജില്ലാ ജഡ്ജിമാർ ഉൾപ്പെടെയുള്ളവരെ മറികടന്നാണ് ബാലാവകാശ കമ്മീഷ അധ്യക്ഷ സ്ഥാനത്ത് കെ വി മനോജ് കുമാറിനെ തെരഞ്ഞെടുത്തത് വലിയ വിവാദമായിരുന്നു. പോക്സോ വിധികളിലൂടെ ശ്രദ്ധേയനായ കാസർകോട് ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശൻ, മറ്റൊരു ജഡ്ജി ടി ഇന്ദിര, ബാലാവകാശ പ്രവർത്തകർ എന്നിവരെ ഒഴിവാക്കിയാണ് യോഗ്യതയിൽ പിന്നിലായിരുന്ന കെ വി മനോജ് കുമാർ ഒന്നാം സ്ഥാനത്തെത്തിയത്. പിടിഎ പ്രവർത്തനമാണ് പ്രധാന യോഗ്യതയായി മനോജ് കുമാര്‍ സാമൂഹ്യനീതി വകുപ്പിനെ അറിയിച്ചത്. മന്ത്രി കെ കെ ശൈലജ നേതൃത്വം നൽകിയ പാനലാണ് യോഗ്യരെ മറികടന്ന് മനോജിനെ തെരഞ്ഞെടുത്തത്.

TRENDING:ഓൺലൈൻ മദ്യകച്ചവടത്തിലും ചതി; ഇരയായത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മുൻ ഉപദേശകൻ [NEWS]എസ്. ജാനകിയമ്മയുടെ ആരോഗ്യ നില: 'എന്തിനീ ക്രൂര വിനോദം'; വികാരാധീനനായി എസ്.പി ബാലസുബ്രഹ്മണ്യം [PHOTOS]'കരിമണല്‍ കടപ്പുറത്ത് ഇട്ടാല്‍ കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ടു പോകും'; തോട്ടപ്പള്ളി സമരത്തിൽ മന്ത്രി ജി. സുധാകരൻ [NEWS]

വിവാദങ്ങൾക്കിടെ  മനോജ് കുമാറിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. നോജ് പരമയോഗ്യനായ ആളാണ്. നല്ലരീതിയില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പറ്റും. നല്ല ചുറുചുറുക്കുള്ള ആളാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
First published: June 29, 2020, 3:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading