നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കടല്‍ക്ഷോഭം: ശംഖുമുഖം ബീച്ചില്‍ ഏഴു ദിവസം സന്ദര്‍ശകര്‍ക്ക് വിലക്ക്

  കടല്‍ക്ഷോഭം: ശംഖുമുഖം ബീച്ചില്‍ ഏഴു ദിവസം സന്ദര്‍ശകര്‍ക്ക് വിലക്ക്

  അപകട സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്

  shangumugham beach

  shangumugham beach

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് ഏഴു ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി. ജൂലൈ 20 മുതല്‍ ഏഴുദിവസത്തേക്കാണ് നിരോധനം. ശക്തമായ കടലാക്രമണത്തെത്തുടര്‍ന്ന് ശംഖുമുഖത്ത് വലിയതോതില്‍ തീരശോഷണം സംഭവിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഈ ഭാഗത്ത് അപകട സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

   ബീച്ചിലേക്കു പ്രവേശിക്കുന്ന ഭാഗങ്ങളിലെ അപകടാവസ്ഥയിലുള്ളതും ഭാഗീകമായി തകര്‍ന്നിട്ടുള്ളതുമായ കല്‍കെട്ടുകളുടെ ഭാഗങ്ങളില്‍ പ്രത്യേകം സുരക്ഷാ വേലി നിര്‍മിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കി. സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണത്തോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

   Also Read: Monsoon Live: കനത്ത മഴ ചൊവ്വാഴ്ച വരെ തുടരും; മരണം നാലായി

   അതേസമയം തിരുവനന്തപുരത്ത് മഴ കുറഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് തുടരം. നാളെയും മഴ കുറയുമെന്നാണ് വിയിരത്തല്‍ ഗ്രീന്‍ അലര്‍ട്ട് നിലവിലു. നഗരത്തിലാണ് ഇന്ന് കൂടുതല്‍ മഴ ലഭിച്ചത്. 20.9 മില്ലിമീറ്റര്‍. കടല്‍ ക്ഷോഭം രൂക്ഷമായതിനെത്തുടര്‍ന്ന് വലിയതുറ, കൊച്ചു തോപ്പ് എന്നിവിടങ്ങളില്‍ 30 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. തലസ്ഥാനത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുമുണ്ട്.

   First published:
   )}