നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേരളം കോവിഡ് കിടക്കയിലാണെന്ന് മറക്കേണ്ട'; പെരുന്നാൾ ഇളവുകൾക്കെതിരെ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി

  'കേരളം കോവിഡ് കിടക്കയിലാണെന്ന് മറക്കേണ്ട'; പെരുന്നാൾ ഇളവുകൾക്കെതിരെ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി

  ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെയാണ്. കേരളം കൊവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടന്നും സിങ്‌വി വിമര്‍ശിച്ചു.

  മനു അഭിഷേക് സിങ്വി

  മനു അഭിഷേക് സിങ്വി

  • Share this:
   ന്യൂഡൽഹി: ബക്രീദ് പ്രമാണിച്ച് കേരളത്തിൽ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി. ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെയാണ്. കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക്ഡൗൺ ഇളവുകൾ നൽകിയ സാഹചര്യത്തിലാണ് രൂക്ഷമായ ഭാഷയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രംഗത്തുവന്നത്. ട്വിറ്ററിലൂടെയായിരുന്നു മനു അഭിഷേക് സിങ്‌വിയുടെ പ്രതികരണം ഉണ്ടായത്.

   ഇളവുകൾ നൽകിയ സർക്കാർ നടപടി ദൗർഭാഗ്യകരമാണെന്നാണ് അഭിഷേക് സിങ്‌വിയുടെ നിലപാട്. വ്യാപാരികളുടെ ഭാഗത്ത് നിന്നുമുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകിയത്. കോവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്നതിനാൽ ഉത്തർപ്രദേശിലെ കാവടി യാത്ര തീർഥാടനം സുപ്രീം കോടതി ഇടപെട്ട് നിർത്തിവച്ചിരുന്നു.

   Also Read- സംസ്ഥാനത്ത് 18ന് മുകളിലുള്ള പകുതിപ്പേർക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകി; ഇതുവരെ വാക്സിൻ നൽകിയത് 1.66 കോടി പേർക്ക്   രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇളവുകൾ നൽകിയിരിക്കുന്നത്. ഞായർ, തിങ്കൾ, ചൊവ്വാ ദിവസങ്ങളിലാണ് ഇളവുകൾ. എ, ബി, സി വിഭാഗങ്ങൾ ഉൾപ്പെടുന്ന മേഖലകളിലാണ് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കുക. ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള ഡി വിഭാഗത്തിൽ ഇളവുകൾ ഉണ്ടാകില്ല. നിയന്ത്രണങ്ങളിൽ ഇളവ് ലഭ്യമായ എ, ബി, സി മേഖലകളിലെ പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി എന്നീ ആവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ സ്വർണക്കട എന്നിവയ്ക്കും തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. രാത്രി എട്ട് മണിവരെയാണ് ഈ കടകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കുക.

   Also Read- വെള്ളത്തിൽ മുങ്ങി മുംബൈ: മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 23 ആയി; മഴ തുടരും

   കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണിവരെ കടകൾക്ക് തുറന്ന് പ്രവര്‍ത്തിക്കാം. അതേസമയം, ഡി കാറ്റഗറിയിൽ വരുന്ന പ്രദേശങ്ങളിൽ ആവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതിയുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനത്തിന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ഡി കാറ്റഗറിയിലുള്ളത്.
   Published by:Rajesh V
   First published:
   )}