കോഴിക്കോട്: പശ്ചിമഘട്ട വനാന്തരങ്ങളില്‍ മാവോയിസ്റ്റ് സായുധ പരിശീലകരായി നിരവധി മിലിറ്റന്റുകളെത്തിയിട്ടുണ്ടെന്ന് തമിഴ്നാട് ദൗത്യസേനയുടെ പിടിയിലായ ദീപക്. ആനക്കട്ടിയില്‍ വച്ച് കാലിന് വെടിയേറ്റ ദീപക് കോയമ്പത്തൂരില്‍ ചികിത്സയിലാണ്.
തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മഹാരാഷ്ട്ര, ബംഗാള്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്ന് സായുധ പരിശീലകരെത്തിയതായി ദീപക് മൊഴി നല്‍കിയത്. മൂന്ന് വര്‍ഷമായി താന്‍ പശ്ചിമഘട്ട മലനിരകളില്‍ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി വരുന്നുണ്ടെന്നും മഹാരാഷ്ട്ര സ്വദേശിയായ ദീപക് മൊഴി നല്‍കിയതായാണ് വിവരം.
Also Read- സൈബർ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി നൽകി സജിത മഠത്തിൽ
2017 നവംബറില്‍ നിലമ്പൂര്‍ കരുളായിയില്‍ പൊലീസ് ഏറ്റുമുട്ടല്‍ ഉണ്ടാകുന്നതിന്റെ തൊട്ട് മുമ്പ് വരെ താന്‍ മാവോയിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. അട്ടപ്പാടിയില്‍ കുറച്ചുമാസങ്ങളായി പരിശീലനം നല്‍കിവരുന്നുണ്ടെന്നും ദീപക് പൊലീസിന് മൊഴി നല്കി. മറ്റു സായുധ പരിശീലകര്‍ ഇപ്പോഴും വനാന്തരങ്ങളില്‍ സജീവമാണ്. അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ പൊലീസ് വെടിവെയ്പ്പില്‍ ദീപക്കിന്റെ കാലിന് പരിക്കേറ്റിരുന്നു.
നാല് ആദിവാസികളുടെ സഹായത്തോടെ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ആനക്കട്ടിയില്‍ വച്ച് തമിഴ്നാട് ദൗത്യസംഘം പിടികൂടിയത്. തമിഴ്നാട്ടിലും കേരളത്തിലും നിലവില്‍ ദീപക്കിനെതിരെ കേസുകളൊന്നുമില്ല. മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ ദീപക് പ്രതിയാകുന്നതോടെ കേരള പൊലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attappady, Cpi, Cpi-cpm Disagreement, Desabhimani, DGP Loknath Behra, Kerala police, Maoist encounter, P Jayarajan, Palakkad, Thunder bolt, Thunderbolt kills maoist