• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലം പത്തനാപുരത്ത് വാഹനത്തിലെത്തിയ മീൻ വാങ്ങി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം

കൊല്ലം പത്തനാപുരത്ത് വാഹനത്തിലെത്തിയ മീൻ വാങ്ങി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം

മാരക രാസവസ്തുവായ ഫോർമാലിൻ ചേർത്ത് മീൻ കഴിച്ചതാണ് ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണമെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ

  • Share this:

    കൊല്ലം; പത്തനാപുരത്ത് വാഹനത്തിലെത്തിച്ച മീൻ വാങ്ങി കഴിച്ച നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം. ഒട്ടേറെപ്പേർ ആശുപത്രിയിൽ ചികിത്സ തേടി. ശാലേംപുരം, ചെങ്കിലാത്ത്, മേഖലയിലെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ളവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

    മാരക രാസവസ്തുവായ ഫോർമാലിൻ ചേർത്ത് മീൻ കഴിച്ചതാണ് ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണമെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. മീൻ കഴിച്ച് മണിക്കൂർ പിന്നിടും മുൻപേ പലരും മയങ്ങി വീഴുകയായിരുന്നു. ചിലർ ഛർദിച്ചു. മറ്റു ചിലർക്ക് വയറിളക്കമുണ്ടായി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ചിലരുടെ രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞതായും ഡോക്ടർമാർ കണ്ടെത്തി.

    പത്തനാപുരം പട്ടണത്തിൽ വിവിധ ആശുപത്രികളിലായാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിത്സ തേടിയവർ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ പോലീസ് നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പത്തനാപുരം പൊലീസിൽ പരാതി നൽകി.

    Published by:Anuraj GR
    First published: