• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

NEWS 18 IMPACT: ആ വിവാഹം മുടങ്ങില്ല; കുടുംബത്തിന് കൈത്താങ്ങായി സുമനസുകൾ

ചാത്തമംഗലത്തെ ദുരിതാശ്വാസ ക്യാമ്പിൽ മകളുടെ വിവാഹ ക്ഷണക്കത്തുമായി തേങ്ങുന്ന അമ്മയുടെ ദൃശ്യങ്ങൾ ഉൾപ്പടെയാണ് ന്യൂസ് 18 വാർത്ത നൽകിയത്

news18-malayalam
Updated: August 14, 2019, 9:54 AM IST
NEWS 18 IMPACT: ആ വിവാഹം മുടങ്ങില്ല; കുടുംബത്തിന് കൈത്താങ്ങായി സുമനസുകൾ
flood marriage
news18-malayalam
Updated: August 14, 2019, 9:54 AM IST
കോഴിക്കോട്: മകളുടെ നിശ്ചയിച്ച വിവാഹം മുടങ്ങുമെന്ന ആധിയില്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുടുംബത്തിന് കൈത്താങ്ങുമായി നിരവധി പേര്‍. കോഴിക്കോട് ചാത്തമംഗലം സ്വദേശി രാജശേഖരന്റ മകളുടെ വിവാഹം സെപ്തംബര്‍ എട്ടിനാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രളയത്തില്‍ സര്‍വ്വവും നഷ്ടമായ കുടുംബത്തിന്റെ അവസ്ഥ ന്യൂസ് 18 -ലൂടെ അറിഞ്ഞ് നിരവധി പേരാണ് സഹായവാഗ്ദാനം നല്‍കിയത്.

ചാത്തമംഗലത്തെ ദുരിതാശ്വാസ ക്യാമ്പിൽ മകളുടെ വിവാഹ ക്ഷണക്കത്തുമായി തേങ്ങുന്ന അമ്മയുടെ ദൃശ്യങ്ങൾ ഉൾപ്പടെയാണ് ന്യൂസ് 18 വാർത്ത നൽകിയത്. സെപ്തംബർ എട്ടിനാണ് മകൾ ജീഷ്മയുടെ വിവാഹം. ആറു സെൻറ് ഭൂമിയിലെ കൂരയിൽ വിവാഹത്തിനുളള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ചാലിയാറിൽ നിന്ന് രാത്രി രണ്ട് മണിയോടെ പ്രളയ ജലമെത്തിയത്. ജീവനും കൊണ്ട് ഓടുന്നതിനിടെ അടിച്ചു വെച്ച വിവാഹ ക്ഷണക്കത്ത് പോലും എടുക്കാനായില്ലെന്ന് ജീഷ്മയുടെ അമ്മ കോമളവല്ലി പറഞ്ഞു.

INFO: കണ്ണൂർ ജില്ലയിലുള്ളവർ ശ്രദ്ധിക്കുക; ഇൻഷുറൻസ് കമ്പനികൾ കൈയൊഴിഞ്ഞാൽ പരാതി നൽകണം

ചേളന്നൂർ സ്വദേശി കെ.പി ബൈജുവുമായാണ് ജീഷ്മയുടെ വിവാഹം. ബൈജുവിന്റെ വീട്ടുകാർ വിവാഹത്തിനുള്ള ഒരുക്കത്തിലാണ്.
ജീഷ്മയുടെ മുഖത്തിപ്പോൾ ചിരിയില്ല.
First published: August 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...