ഇന്റർഫേസ് /വാർത്ത /Kerala / Accident | സ്വകാര്യബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

Accident | സ്വകാര്യബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

Bus-accident

Bus-accident

കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു സ്വകാര്യ ബസ് തലകീഴായി മറിയുകയായിരുന്നു

  • Share this:

കാസർഗോഡ്: നിയന്ത്രണം വിട്ട സ്വകാര്യബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ (Bus Accident) നിരവധി പേർക്ക് പരിക്കേറ്റു. കാസർകോട് ചെറുവത്തൂരിലെ മട്ടലായി ദേശീയപാതയിലാണ് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഒരു കുട്ടി ഉൾപ്പടെ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചെറുവത്തൂരിലെയും പയ്യന്നൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദേശീയ പാതയിൽ ടെക്നിക്കൽ ഹൈസ്‌കൂളിന് സമീപമാണ് അപകടം നടന്നത്. കണ്ണുർ-കാസർകോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപെട്ടത്. കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് സംഘവും ചേർന്ന് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ബസിലുണ്ടായിരുന്ന മിക്കവർക്കും പരിക്കേറ്റു. നിസാരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Bus Accident | നിയന്ത്രണംവിട്ട സ്വകാര്യബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി; നിരവധി യാത്രക്കാർക്ക് പരിക്ക്

നിയന്ത്രണംവിട്ട സ്വകാര്യബസ് വീട്ടുമതിലിലേക്ക് ഇടിച്ചുകയറി. വടപുറം പട്ടിക്കാട് സംസ്ഥാന പാതയിലെ പുല്ലൂർ വളവിലായിരുന്നു അപകടം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. മമ്പാട് ഭാഗത്ത് നിന്നും വണ്ടൂരിലേക്ക് വരികയായിരുന്ന 'എരഞ്ഞിക്കല്‍' ബസാണ് അപകടത്തില്‍ പെട്ടത്. ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.

അപകടത്തിൽ റോഡിനോട് ചേർന്നുനിൽക്കുകയായിരുന്ന വീടിന്റെ മതിൽ പൂർണമായും തകർന്നു. മതിലിലേക്ക് ഇടിച്ചുകയറിയ ബസ് വീടിനോട് തൊട്ടുചേർന്നാണ് നിന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് തകരുകയും ഇതിലൂടെ ചില യാത്രക്കാർ പുറത്തേക്ക് തെറിച്ച് വീഴുകയും ചെയ്തു.

അപകടങ്ങൾ പതിവായി മാറിയ ഭാഗത്ത് കഴിഞ്ഞയാഴ്ച തടി കയറ്റിപ്പോയ ഒരു ലോറി അപകടത്തിൽ പെട്ടിരുന്നു. തുടരെ അപകടങ്ങളുണ്ടായിട്ടും കാര്യമായ പരിഹാര നടപടികളെടുക്കാൻ അധികൃതർ തയാറാകാത്തതാണ് അപകടങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണമാകുന്നത്.

കാസർകോട് കാർ കിണറ്റിലേക്ക് വീണു; നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസർകോട് കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. ഉദുമയിൽ നിന്ന് പൂച്ചക്കാടിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു കാർ അപകടത്തിൽ പെട്ടത്. കാഞ്ഞങ്ങാട് ആവിയിൽ നിന്ന് പള്ളിക്കര ബീച്ചിലേക്ക് പോവുകയായിരുന്നവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിലടിച്ച ശേഷം കാർ 15 മീറ്ററോളം ആഴമുളള കിണറ്റിലേക്ക് വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് കുട്ടികളെ നാട്ടുകാരും പിതാവിനെ അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Also Read- Car Accident | യുവതി പോലീസ് സ്റ്റേഷനുള്ളിലേക്ക് കാ‍ർ ഇടിച്ചുകയറ്റി; വഴിതെറ്റിച്ചത് GPS എന്ന്

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ഉദുമ സ്വദേശി അബ്ദുൾ നാസർ, മക്കളായ മുഹമ്മദ് മിഥുലാജ്, അജ്മൽ, വാഹിദ് എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അപകടം നടന്നയുടൻ നാട്ടുകാരായ രാമചന്ദ്രൻ, അയ്യപ്പൻ, ബാബു എന്നിവർ കിണറ്റിൽ ഇറങ്ങി മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തി മുകളിൽ എത്തിച്ചു. അപ്പോഴേക്കും കാഞ്ഞങ്ങാട്ട് നിന്ന് സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളായ ഇ.വി ലിനേഷ്, എച്ച് നിഖിൽ എന്നിവർ കിണറ്റിൽ ഇറങ്ങി നസീറിനെ രക്ഷപ്പെടുത്തി. ഇരുചക്ര വാഹനമോടിച്ച ഫസില (29), ബന്ധുക്കളായ അസ്മില (14), അൻസിൽ (9) എന്നിവരെ നാട്ടുകാർ ചേർന്ന് മൺസൂർ ആശുപത്രിയിലേക്കു മാറ്റി. ഇതിനു പിന്നാലെ കിണറിൽ അകപ്പെട്ടവരെയും ആശുപത്രിയിലേക്ക് എത്തിച്ചു.ഇതിൽ ഫസിലയുടെ പരിക്ക് അല്പം ഗുരുതരമാണ്. കുട്ടികളെ സ്കാനിങ്ങിന് വിധേയമാക്കി.

First published:

Tags: Accident, Bus accident, Kasargod, Kerala news