ഒമ്പത് കുട്ടികൾ ഉൾപ്പടെ 62 തീർഥാടകരും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു. നിലയ്ക്കലിന് സമീപം ഇലവുങ്കൽ നിന്ന് എരുമേലിക്ക് പോകുന്ന വഴി നാറാണംതോടിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ തീർഥാടകരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലിനാണ് അപകടം. ഒമ്പത് കുട്ടികൾ ഉൾപ്പടെ 62 തീർഥാടകരാണ് ബസിലുണ്ടായിരുന്നതെന്ന് ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പറഞ്ഞു. . അപകടം നടന്നയുടൻ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമീപത്തുണ്ടായിരുന്ന പൊലീസും ഉടൻ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
കൂടുതൽ വായിക്കുക ...
11 പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. 32 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9 കുട്ടികള്‍ ഉണ്ടായിരുന്നതില്‍ 3 കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി. ബാക്കിയുള്ള കുട്ടികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണുള്ളത്. ഡ്രൈവര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട് എന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു
മയിലാടുതുറയിൽ നിന്നുള്ളTN 68 E 1999 എന്ന രജിസ്ട്രേഷൻ നമ്പറിലെ വാഹനമാണ് അപകടത്തിൽ പെട്ടത്
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ നിലവിലെ കണക്ക്
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -6
നിലയ്ക്കല്‍ ആശുപത്രി -4
പത്തനംതിട്ട ജനറൽ ആശുപത്രി -32