ഇന്റർഫേസ് /വാർത്ത /Kerala / ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ പലർക്കും സ്കോളർഷിപ്പ് തുക ലഭിക്കുന്നില്ലെന്ന് പരാതി

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ പലർക്കും സ്കോളർഷിപ്പ് തുക ലഭിക്കുന്നില്ലെന്ന് പരാതി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഫണ്ട് ഒരുകാരണവശാലും വക മാറ്റാൻ പാടില്ലെന്ന സർക്കാരിന്റെ കർശന നിർദ്ദേശമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്

  • Share this:

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ വിദ്യാർഥികളിൽ പലർക്കും 2020- 21 അധ്യയനവർഷത്തെ സ്കോളർഷിപ്പ് തുക ലഭിക്കുന്നില്ലെന്ന് പരാതി. 2004 മുതലാണ് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി വർഷം തോറും

സ്കോളർഷിപ്പ് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നത്. നേരത്തെ 19,000 രൂപയായിരുന്നു  സ്കോളർഷിപ്പ് തുക. എന്നാൽ 2017 ൽ 28,500 രൂപയായി വർധിപ്പിച്ചു. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം 50 ശതമാനവും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ 25 ശതമാനവും വീതമാണ് ഫണ്ട് അനുവദിക്കുന്നത്.

പഞ്ചായത്തിലെ ഐ സി ഡി എസ് സൂപ്പർവൈസറാണ് തുക കൈമാറാനുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടത്. എന്നാൽ പല പഞ്ചായത്തുകളിലും ഐസിഡിഎസ് ഉദ്യോഗസ്ഥന്റെ  പ്രവർത്തനം കാര്യക്ഷമമല്ലെന്നും ആക്ഷേപം ഉണ്ട്. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ ഒന്നര വർഷമായി സ്പെഷ്യൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. അതിനാൽ സ്കോളർഷിപ്പിന്റെ കാര്യത്തിൽ കഴിഞ്ഞവർഷം അനിശ്ചിതത്വം ഉണ്ടായിരുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

എന്നാൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കുടുംബങ്ങൾ നേരിടുന്ന  പ്രതിസന്ധി കാരണം മുഴുവൻ സ്കോളർഷിപ്പ് തുകയും അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് പ്രത്യേക സാമ്പത്തിക സഹായമായി കണക്കാക്കി അനുവദിക്കണമെന്ന് ജനുവരിയിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പല വിദ്യാർഥികൾക്കും സ്കോളർഷിപ്പ് തുക ലഭിച്ചിട്ടില്ല. സ്കോളർഷിപ്പ് ലഭിച്ചവർക്ക് ആകട്ടെ ചെറിയ തുക മാത്രമാണ് ലഭ്യമായത്. തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്നാണ് ആക്ഷേപം.

ഭിന്നശേഷിക്കാരനായ കുട്ടിയുടെ അച്ഛനും മേനംകുളം സ്വദേശിയുമായ സ്റ്റീഫൻ കഠിനംകുളം പഞ്ചായത്തിനെ ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ ഒരു മറുപടിയാണ് ലഭിച്ചത്. കോവിഡ് സാഹചര്യമായതിനാൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഫണ്ട് മറ്റ് പല ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ടി വന്നുവെന്നാണ് പഞ്ചായത്ത് അധികൃതർ നൽകിയ മറുപടി.

കോവിഡ് കാലത്ത് ഭിന്നശേഷിക്കാരായ  കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതിനാൽ പല രക്ഷിതാക്കൾക്കും ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യമാണ്. ഇത്തരത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുന്ന കുടുംബങ്ങളെയാണ് സ്കോളർഷിപ്പ് തുകയുടെ അഭാവം ഗുരുതരമായി ബാധിക്കുന്നത്.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഫണ്ട് ഒരുകാരണവശാലും വക മാറ്റാൻ പാടില്ലെന്ന സർക്കാരിന്റെ കർശന നിർദ്ദേശമാണ് ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇത് സംബന്ധിച്ച് കൃത്യമായ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

First published:

Tags: Kerala, Kerala government, Kerala students, Scholarship