അട്ടപ്പാടിയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് പിടിയിൽ; കോയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

ചത്തീസ്ഗഡ് സ്വദേശിയായ ദിപക്കിനൊപ്പം ഒരു വനിതാ മാവോയിസ്റ്റും പിടിയിലായെന്നാണ് സൂചനയുണ്ട്.

News18 Malayalam | news18-malayalam
Updated: November 9, 2019, 5:04 PM IST
അട്ടപ്പാടിയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് പിടിയിൽ; കോയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി
news18
  • Share this:
കോഴിക്കോട്: അട്ടപ്പാടിയിൽ തണ്ടർ ബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവ് ദീപക് പിടിയില്‍. അട്ടപ്പാടി ആനക്കട്ടിക്ക് സമീപമുള്ള തൂവപ്പതി മാങ്കര വനമേഖലയില്‍ നിന്നും ദീപക്കിനെ തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സാണ് പിടികൂടിയത്.

ചത്തീസ്ഗഡ് സ്വദേശിയായ ദിപക്കിനൊപ്പം ഒരു വനിതാ മാവോയിസ്റ്റും പിടിയിലായെന്നാണ് സൂചനയുണ്ട്. ദീപക്കിനെ കോയമ്പത്തൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് നീക്കിയെന്നാണ് വിവരം.

Also Read മാവോയിസ്റ്റ്: ചീഫ് സെക്രട്ടറിയുടെ ലേഖനം വ്യക്തിപരമായ നിലപാടെന്ന് മുഖ്യമന്ത്രി

ഒക്ടോബർ  29ന് അട്ടപ്പാടിയിലുണ്ടായ ഏറ്റുമുട്ടലില്‍ നിന്നും രക്ഷപെട്ട ദീപക് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രിമിക്കുന്നതിനിടെ പിടിയിലായെന്നാണ് പൊലീസ് നൽകുന്ന സൂചന.

Also Read അറസ്റ്റിലായവർ മാവോയിസ്റ്റുകളാണെന്നതിന് തെളിവുണ്ടെന്ന് കോടതി
First published: November 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading