മാവോയിസ്റ്റ് വേട്ട: തണ്ടര്‍ബോള്‍ട്ടിന്റെ ആയുധങ്ങള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി

പരിശോധനാഫലം എത്രയും വേഗം പാലക്കാട് സെഷന്‍സ് കോടതിക്ക് കൈമാറണം.

News18 Malayalam | news18-malayalam
Updated: November 12, 2019, 12:17 PM IST
മാവോയിസ്റ്റ് വേട്ട: തണ്ടര്‍ബോള്‍ട്ടിന്റെ ആയുധങ്ങള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി
maoist
  • Share this:
കൊച്ചി:  അട്ടപ്പാടിയിൽ പൊലീസ് വെടിവയ്പ്പിൽ മാവേയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി. തണ്ടര്‍ബോള്‍ട്ട് ഉപയോഗിച്ച ആയുധങ്ങള്‍ ഉടന്‍ വിദഗ്ധ പരിശോധന നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മണിവാസകം, കാര്‍ത്തി എന്നിവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനും കോടതി അനുമതി നൽകി.

മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന തണ്ടർ ബോൾട്ട് സംഘത്തിലെ  പൊലീസുകാര്‍ നേരത്തെ കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ യെന്ന് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.  ഏറ്റുമുട്ടലിനുള്ള സാഹചര്യവും മരണകാരണവും ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കണം. ആയുധങ്ങള്‍ ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കണം. പരിശോധനാഫലം ഉടന്‍ സെഷന്‍സ് കോടതിക്ക് കൈമാറണം. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ പരാതിക്കാര്‍ക്ക് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ഏറ്റുമുട്ടലിനെ കുറിച്ച് അന്വേഷിക്കാൻ കൈംബ്രാഞ്ചിനോടാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പോലീസിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളും പരിശോധിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

Also Read അട്ടപ്പാടിയിൽ കൊല്ലപ്പെട്ടത് 'മാവോയിസ്റ്റ് അരവിന്ദ'നല്ല; ശ്രീനിവാസനെന്ന് ബന്ധുക്കൾ

തണ്ടർ ബോൾട്ട് ഉപയോഗിച്ച ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക്, ബാലിസ്റ്റിക് പരിശോധനയ്ക്ക് അയക്കണം.  പരിശോധനാ പാലക്കാട് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. .

അതേസമയം വെടിവയ്പ്പിനെ കുറിച്ച് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട  മണിവാസകം, കാര്‍ത്തി എന്നിവരുടെ സഹോദരങ്ങളാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. 
First published: November 12, 2019, 12:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading