കണ്ണൂർ: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിൽ ആഭ്യന്തരവകുപ്പിനെതിരായ നിലപാടിൽ ഉറച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാവോയിസ്റ്റ് വേട്ട സംബന്ധിച്ച് സർക്കാരിന്റെ അനുമതിയോടെയാണോ ചീഫ് സെക്രട്ടറി ലേഖനം എഴുതിയതെന്ന് മുഖ്യമന്ത്രി പരിശോധിക്കണം. പി. ജയരാജന്റേത് രാഷ്ടീയ പക്വതയില്ലായ്മയിൽ നിന്നുണ്ടായ അഭിപ്രായപ്രകടനമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
സർക്കാരിന് മുകളിലല്ല ചീഫ് സെക്രട്ടറിയുടെ സ്ഥാനം. മാവോയിസ്റ്റ് വിഷയത്തില്‍ ചീഫ് സെക്രട്ടറി എഴുതിയ ലേഖനം കോടതിയലക്ഷ്യമാണ്. ചീഫ് സെക്രട്ടറിയുടെ നിലപാട് സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികള്‍ക്ക് എതിരാണ്. ഇത് മജിസ്റ്റീരിയല്‍ അന്വേഷണത്തെ പോലും സ്വാധീനിക്കുന്നതാണ്. കോടതി നടപടി പുരോഗമിക്കുമ്പോള്‍ നടത്തിയ അഭിപ്രായ പ്രകടനം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും കാനം ചൂണ്ടിക്കാട്ടി.
മാവോയിസ്റ്റ് വേട്ട സംബന്ദിച്ച പി ജയരാജന്റെ പ്രസ്താവന രാഷ്ട്രീയ പക്വത ഇല്ലായ്മയിൽ നിന്നുണ്ടായതാണ്. ലണ്ടനിൽ നിന്ന് സീതാറാം യച്ചൂരിയും പ്രസ്താവന നടത്തിയിട്ടുണ്ട്. അത് ഏത് പൂച്ചയാണെന്നും കാനം ചോദിച്ചു.
Also Read 'പിണറായി ചെങ്കൊടി പിടിച്ച വർഗവഞ്ചകൻ': പ്രതിഷേധക്കുറിപ്പുമായി മാവോവാദികൾ
ഇടത്പക്ഷത്ത് ഭിന്നതയില്ല. നിലപാടുകളിലുള്ള അഭിപ്രായ വ്യത്യാസം മാത്രമാണുള്ളത്. ഇത് സര്‍ക്കാറിനെയോ ഭരണത്തെയോ ബാധിക്കില്ലെന്നും കാനം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attappady, DGP Loknath Behra, Kanam rajendran, Kerala police, Maoist encounter, P Jayarajan, Thunder bolt, Thunderbolt kills maoist