• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള മെത്രാൻ സമിതിക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്

കേരള മെത്രാൻ സമിതിക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്

  • Share this:
    കോട്ടയം: കേരള കത്തോലിക്ക മെത്രാൻ സമിതിക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. ഞങ്ങൾ ഇതുവരെ നിങ്ങൾക്കു നേരെ തിരിഞ്ഞിട്ടില്ലെന്നും സമൂഹത്തിലെ ഏറ്റവും സാധുക്കളും നിരാലംബരുമാണ് ആദിവാസികളും കന്യാസ്ത്രീകളും എന്നു പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ദ ചീഫ്, കെ സി ബി സി എന്ന വിലാസത്തിൽ പാലാരിവട്ടം പാസ്റ്ററൽ ഓറിയന്‍റേഷൻ സെന്‍ററിലേക്കാണ് കത്ത് ലഭിച്ചിരിക്കുന്നത്.

    സഭാ നേതാക്കളെ എന്ന് അഭിസംബോധന ചെയ്തു തുടങ്ങുന്ന കത്ത് ചുവന്ന അക്ഷരത്തിൽ ടൈപ്പ് ചെയ്താണ് അയച്ചിരിക്കുന്നത്. കത്ത് പൊലീസിനു കൈമാറിയ കെസിബിസി അധികൃതർ സിറ്റി പൊലീസ് കമ്മീഷണറുടെ തുടർന്ന് പാലാരിവട്ടം പൊലീസിലും പരാതി നൽകി.

    വിദ്യാലയമുറ്റം ഔഷധ സസ്യ ഉദ്യാനമാക്കി വിദ്യാർത്ഥികൾ

    ഞങ്ങൾ ഇതുവരെ നിങ്ങൾക്കു നേരെ തിരിഞ്ഞിട്ടില്ല. സമൂഹത്തിലെ ഏറ്റവും സാധുക്കളും നിരാലംബരുമാണ് ആദിവാസികളും കന്യാസ്ത്രീകളും.
    ഞങ്ങൾക്ക് മാനന്തവാടി എന്നല്ല കേരളത്തിലെ ഏതു സ്ഥലവും കൈയെത്തുന്ന ദൂരത്താണെന്നും മെത്രാന്മാരും ബിഷപ്പുമാരും അച്ചന്മാരും ബാവാമാരും ആത്മീയതയിലേക്കാണെങ്കിൽ ഞങ്ങൾ മാറി നിൽക്കാമെന്നും കത്തിൽ വ്യക്തമാക്കുന്നു.

    ഭർത്താവിന്‍റെ ഓർമയ്ക്കായി ലൈബ്രറി ഒരുക്കി ഒരു അധ്യാപിക

    സാമ്പത്തിക ചൂഷണവും ശാരീരിക ചൂഷണവും ഇനിയും കണ്ടു നിൽക്കാനാവില്ല. ഞങ്ങളെ തടയാൻ നിങ്ങൾക്കാവില്ല. നിലമ്പൂർക്കാട്ടിലെ ചോരയ്ക്കു പകരം അരമനകളിലാകാതിരിക്കാനാണ് ഈ കത്ത്. കത്തിന്‍റെ ചുവട്ടിൽ മാവോയിസ്റ്റുകൾ എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അതേസമയം, കത്ത് നിലമ്പൂരിൽ നിന്നാണ് പോസ്റ്റ് ചെയ്തതെന്നാണ് പോസ്റ്റൽ സീലിൽ വ്യക്തമാകുന്നത്.

    First published: