കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബിലേക്ക് വീണ്ടും മാവോയിസ്റ്റുകളുടെ കത്ത്. അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയ രണ്ട് മാവോയിസ്റ്റുകള്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നും ഇതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകണമെന്നും ആവശ്യപ്പെടുന്ന കത്താണ് ലഭിച്ചിരിക്കുന്നത്. മാവോയിസ്റ്റ് സംഘടനയുടെ നാടുകാണി ഏരിയാ കമ്മറ്റിയുടെ പേരിൽ വക്താവ് അജിതയുടെ പേരിലാണ് കത്തയച്ചിരിക്കുന്നത്.
രണ്ടു പേർ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്നും വിഷയത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
അട്ടപ്പാടി ഏറ്റുമുട്ടലിനെതിരെയും മാവോയിസ്റ്റുകളുടെ കത്ത് ലഭിച്ചിരുന്നു. കരുളായി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നേതാവാണ് അജിത. അവരുടെ പേരിലാണ് സാധാരണ കത്തുകള്‍ ലഭിക്കുന്നത്. ഇത്തവണയും അതില്‍ മാറ്റമുണ്ടായില്ല.
Also Read
മാവോയിസ്റ്റ് വേട്ട: തണ്ടര്‍ബോള്‍ട്ടിന്റെ ആയുധങ്ങള്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി