• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് മോദിയും പിണറായിയും കണക്ക് പറയേണ്ടി വരും'മാവോയിസ്റ്റ്

ഒരു സ്ത്രീ ഉൾപ്പെട്ട നാലംഗസംഘം ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്റർ പതിക്കുകയും ചെയ്തു.

News18 Malayalam | news18
Updated: January 20, 2020, 10:39 AM IST
'അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് മോദിയും പിണറായിയും കണക്ക് പറയേണ്ടി വരും'മാവോയിസ്റ്റ്
ഒരു സ്ത്രീ ഉൾപ്പെട്ട നാലംഗസംഘം ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്റർ പതിക്കുകയും ചെയ്തു.
  • News18
  • Last Updated: January 20, 2020, 10:39 AM IST IST
  • Share this:
കണ്ണൂർ: അമ്പായത്തോട് മാവോയിസ്റ്റ് സംഘം സായുധപ്രകടനം നടത്തി. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരടങ്ങുന്ന സംഘമാണ് കൊട്ടിയൂർ അമ്പായത്തോടിൽ എത്തിയത്. മൂന്നു പേരുടെയും കൈയിൽ ആയുധങ്ങൾ ഉണ്ടായിരുന്നു. രാവിലെ ആറു മണിയോടു കൂടി അമ്പായത്തോടിൽ എത്തിയ സംഘം ലഘുലേഖകൾ വിതരണം ചെയ്യുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ വഴിയിലൂടെയാണ് സംഘം കവലയിൽ എത്തിയത്. പിന്നീട് ആ വഴി തന്നെ തിരിച്ചു പോവുകയും ചെയ്തു.

കേന്ദ്ര സർക്കാരിന്‍റെ മാവോയിസ്റ്റുകളെ നേരിടാനുള്ള സമാധാൻ പദ്ധതിക്ക് എതിരെയുള്ള പോസ്റ്ററുകളാണ് സംഘം പതിച്ചത്. ജനുവരി 31ന് പ്രഖ്യാപിച്ചിട്ടുള്ള സമാധാൻ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കണമെന്നാണ് പോസ്റ്റിലെ ആവശ്യം. കഴിഞ്ഞവർഷം പശ്ചിമഘട്ടത്തിൽ മാത്രം ഏഴ് മാവോയിസ്റ്റുകൾ രക്തസാക്ഷിത്തം വരിച്ചതായി പോസ്റ്ററുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.

നാഴികയ്ക്ക് നാല്പതു വട്ടം ഫാസിസ്റ്റ് വിരുദ്ധ പുലമ്പുന്ന പിണറായി കേന്ദ്രസർക്കാരിന്‍റെ ആറാട്ടു മുണ്ടനായാണ് പ്രവർത്തിക്കുന്നതെന്നും ആക്ഷേപിക്കുന്നു. 2018 ഡിസംബറിൽ ആയുധങ്ങളുമായി മാവോയിസ്റ്റുകൾ അമ്പായത്തോട്ടിൽ എത്തിയിരുന്നു. സി.പി മൊയ്തീൻ, രാമു, കീർത്തി എന്നിവരടങ്ങുന്ന സംഘമാണ് അന്ന് എത്തിയത്. വീണ്ടും മാവോയിസ്റ്റ് സായുധസംഘം എത്തിയതോടെ പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 20, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍