'രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കര്‍ഷകരോടുള്ള വെല്ലുവിളി' വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ലഘുലേഖ

ദക്ഷിണേന്ത്യന്‍ രക്ഷകവേഷം കെട്ടുന്ന രാഹുലും കാവല്‍ക്കാരന്റെ കുപ്പായമിടുന്ന മോദിയും കോമാളികളല്ല

news18
Updated: April 18, 2019, 8:19 PM IST
'രാഹുലിന്റെ സ്ഥാനാര്‍ഥിത്വം കര്‍ഷകരോടുള്ള വെല്ലുവിളി' വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ലഘുലേഖ
ഫയല്‍ ചിത്രം
  • News18
  • Last Updated: April 18, 2019, 8:19 PM IST
  • Share this:
കല്‍പ്പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ലഘുലേഖ. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കര്‍ഷകരോടുള്ള വെല്ലുവിളിയെന്ന് പറയുന്ന ലഘുലേഖയില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തെയും ഒരുപോലെ വിമര്‍ശിക്കുന്നുണ്ട്. നാടുകാണി ഏരിയാ സമിതിയുടെ പേരിലുള്ള ലഘുലേഖ കല്‍പ്പറ്റയിലെ വയനാട് പ്രസ്സ് ക്ലബ്ബിലാണ് തപാലില്‍ ലഭിച്ചത്.

'ദക്ഷിണേന്ത്യന്‍ രക്ഷകവേഷം കെട്ടുന്ന രാഹുലും കാവല്‍ക്കാരന്റെ കുപ്പായമിടുന്ന മോദിയും കോമാളികളല്ല ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളാണ്. ബി ജെ പിയും കോണ്‍ഗ്രസ്സും കപട ഇടത് പക്ഷവും ഒരേ തൂവല്‍ പക്ഷികള്‍' എന്നാണ് മാവോയിസ്റ്റ് ലഘുലേഖയില്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം കൊണ്ട് ഭക്ഷ്യണേന്ത്യന്‍ ജനതയ്ക്ക് 'രക്ഷകനെ' ലഭിച്ചെന്ന കോണ്‍ഗ്രസ് വാദം കര്‍ഷരോടുള്ള വെല്ലുവിളിയാണെന്നും ലഘുലേഖ വിമര്‍ശിക്കുന്നു.

Also Read: പ്രധാനമന്ത്രിയുടെ വേദിക്കരികിൽ വൻ സുരക്ഷാ വീഴ്ച; പൊലീസുകാരന്‍റെ തോക്കിൽനിന്ന് വെടിപൊട്ടി

കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്താണ് കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നതെന്ന് പറയുന്ന ലഘുലേഖയില്‍ വയനാട്ടിലെ കര്‍ഷകരെ രാഹുലിന് രക്ഷിക്കാന്‍ കഴിയുമോയെന്നും ചോദ്യക്കുന്നു. 'ആസിയാന്‍ കരാറും ഗാട്ടും കര്‍ഷകര്‍ മറക്കില്ല. മുത്തങ്ങയില്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്ത ആദിവാസിയെ വെടിവെച്ചുകൊന്നത് ആന്റണി സര്‍ക്കാരാണ്. പോലീസ് നടപടിയില്‍ മര്‍ദനമേറ്റു കഴിയുന്ന ആദിവാസികളു രാഹുല്‍ മാപ്പു പറയുമോ' ലഘുലേഖയില്‍ തചോദിക്കുന്നു.

ഇതിനുപുറമെ തോട്ടം തൊഴിലാളികളോട് വോട്ടെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെടുന്ന ലഘുലേഖയും ഉണ്ട്. പാടി അടിമത്വത്തില്‍ നിന്നും തോട്ടം ഉടമകളില്‍ നിന്നും മോചനം നേടാന്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ച് വിമോചന പാതയില്‍ അണിചേരാനും മവോയിസ്റ്റ് നാടുകാണി ദളം വക്താവ് അജിത ഒപ്പിട്ട ലഘുലേഖയില്‍ ആഹ്വാനം ചെയ്യുന്നു.

First published: April 18, 2019, 8:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading