• HOME
  • »
  • NEWS
  • »
  • kerala
  • »
  • Pinarayi Vijayan | 'കേരള ഹിറ്റ്ലര്‍ പിണറായി' ; കെറെയിലിനെതിരെ വയനാട്ടില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍

Pinarayi Vijayan | 'കേരള ഹിറ്റ്ലര്‍ പിണറായി' ; കെറെയിലിനെതിരെ വയനാട്ടില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍

വ​യ​നാ​ട് പു​തു​പ്പാ​ടി മ​ട്ടി​ക്കു​ന്നി​ലെ ബ​സ്‌​റ്റോ​പ്പി​ലും പരി​സ​ര​ത്തെ ക​ട​ക​ളി​ലു​മാ​ണ് പോ​സ്റ്റ​റു​ക​ളും ലഘുലേഖകളും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

  • Share this:
    കെറെയില്‍ സില്‍വര്‍ലൈന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് വയനാട്ടില്‍ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വ​യ​നാ​ട് പു​തു​പ്പാ​ടി മ​ട്ടി​ക്കു​ന്നി​ലെ ബ​സ്‌​റ്റോ​പ്പി​ലും പരി​സ​ര​ത്തെ ക​ട​ക​ളി​ലു​മാ​ണ് പോ​സ്റ്റ​റു​ക​ളും ലഘുലേഖകളും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

    മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹിറ്റ്ലര്‍ എന്നാണ് പോസ്റ്ററില്‍ വിമര്‍ശിക്കുന്നത്. കൃഷി ഭൂമി കെ റെയിലിന് വിട്ട് നല്‍കി കൃഷി ബജറ്റ് അവതരിപ്പിക്കുന്ന സി.പി.എമ്മിന്റെ കാപട്യത്തെ തുറന്ന് കാണിക്കണമെന്നും കേരളത്തെ വിഭജിച്ച് ജനങ്ങളുടെ ജീവിതത്തിന് നാശം ചെയ്യുന്ന സില്‍വര്‍ ലൈന്‍ പദ്ധതി വിരുദ്ധ സമരത്തിന് മുഴുവന്‍ ജനങ്ങളും ഒന്നിക്കണമെന്നുമാണ് പോസ്റ്ററുകളില്‍ പറഞ്ഞിരിക്കുന്നത്.

    സില്‍വര്‍ലൈന്‍ വിരുദ്ധ സമരസമിതിയെ പിന്തുണച്ച് കൊണ്ടുള്ളതാണ് പോസ്റ്ററുകള്‍. പദ്ധതിക്കെതിരെ സമരം ചെയ്യാന്‍ പോസ്റ്ററുകളിലൂടെ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്യുന്നു. ഇന്ധനവില വര്‍ധനയില്‍ കേന്ദ്രസര്‍ക്കാരിനെയും പോസ്റ്ററുകളിലൂടെ മാവോയിസ്റ്റുകള്‍ വിമര്‍ശിക്കുന്നുണ്ട്.

    പ്രദേശത്ത് നേരത്തെയും മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ താമരശ്ശേരി പൊലീസും പ്രത്യേക മാവോയിസ്റ്റ് സ്‌ക്വാഡും സ്ഥലത്തെത്തി.

    മൂന്നു ജില്ലകളിലെ Silverline സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തി; ജനം സഹകരിക്കുന്നില്ലെന്ന്


    ജനങ്ങളില്‍ നിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതിനെ തുടര്‍ന്ന് 3 ജില്ലകളിലെ കെറെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം (social impact study) താത്കാലികമായി നിര്‍ത്തി (temporarily stopped). എറണാകുളം, ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിലെ പഠനമാണ് നിര്‍ത്തിവെച്ചത്. പ്രസ്തുത മേഖലകളില്‍ പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് (Rajagiri College of Social Sciences) തീരുമാനം.

    ഇക്കാര്യം റവന്യൂ വകുപ്പിനെ അറിയിച്ചു, സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം. ജനങ്ങളുടെ നിസഹരണം തുടരുന്നതിനാൽ പഠനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്ന് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് വകുപ്പിനെ അറിയിച്ചു.

    പദ്ധതി മേഖലയിലെ താമസക്കാരിൽ നിന്ന് ചോദ്യാവലി പ്രകാരം വിവരങ്ങൾ തേടേണ്ടതുണ്ട്. അവരുടെ ആശങ്കകൾ കേൾക്കണം. എന്നാൽ ജനങ്ങളുടെ എതിർപ്പ് തുടരുന്നതിനാൽ നിലവിൽ പഠനം അപ്രായോഗികമാണ്. രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു, ഈ സാഹചര്യത്തിലാണ് പഠനം നടത്തുന്നതിലെ ബുദ്ധിമുട്ട് എറണാകുളം ജില്ലാ കലക്ടർ മുഖേന സർക്കാരിനെ അറിയിച്ചത്.

    മഹല്ലും ഖബര്‍സ്ഥാനും അടക്കം കാസര്‍കോട് മാലിക് ദിനാര്‍ പള്ളി കെറെയില്‍ അലൈന്‍മെന്‍റില്‍; ഒഴിവാക്കണമെന്ന് കമ്മിറ്റി


    കെറെയില്‍ അലൈന്‍മെന്‍റില്‍  ഉള്‍പ്പെട്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാസര്‍കോട് മാലിക് ദിനാര്‍ പള്ളിയുടെ സ്ഥാപനങ്ങളും അനുബന്ധ സ്ഥലങ്ങളും ഒഴിവാക്കണമെന്ന്  ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി രംഗത്ത്.  മാലിക് ദീനാർ യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും ഒരു മഹല്ല് മുഴുവനുമടങ്ങുന്ന സ്ഥലവും ഖബർസ്ഥാനുമടക്കം സിൽവർ റെയിൽ അലൈൻമെന്‍റിൽ വന്നതോടെ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ വലിയ ജുമുഅത്ത് പള്ളി യോഗം തിങ്കളാഴ്ച ചേരും.

    പള്ളിയും യതീംഖാനയും ഖബർസ്ഥാനും മഹല്ലും മഹല്ലുകളിലെ വീടും മറ്റു ആരാധനാലയങ്ങളും ഒഴിവാക്കണമെന്നാണ് പള്ളിക്കമ്മിറ്റിയുടെ ആവശ്യം. ഇവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതുസംബന്ധിച്ച് അന്തിമരൂപം നൽകാനാണ് മാലിക് ദീനാർ പള്ളി കൗൺസിൽ അംഗങ്ങളുടെയും ദഖീറത്ത് ഉഖ്റ സംഘത്തിന്‍റെയും സംയുക്ത യോഗം തിങ്കളാഴ്ച രാവിലെ 10.30ന് പള്ളിക്കമ്മിറ്റി ഹാളിൽ ചേരുന്നത്.
    Published by:Arun krishna
    First published: