• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് മുതലാളിത്തത്തിന്‍റെ ജൈവായുധം; സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പോസ്റ്റര്‍

കോവിഡ് മുതലാളിത്തത്തിന്‍റെ ജൈവായുധം; സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പോസ്റ്റര്‍

കോഴിക്കോട് നഗരപ്രദേശത്ത് ഈയടുത്തകാലത്തൊന്നും ഇങ്ങനെ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറയുന്നു.

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

  • Last Updated :
  • Share this:
കോഴിക്കോട്: സി.പി.ഐ. മാവോയിസ്റ്റ് എന്ന പേരില്‍ പാവങ്ങാടാണ്  പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കോവിഡ് മുതലാളിത്തത്തിന്റെ ജൈവായുധമാണ്. സാമ്പത്തികപ്രതിസന്ധി മറച്ചുപിടിക്കാന്‍ സാമ്രാജ്യത്വം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതാണിതെന്നാണ് പോസ്റ്ററിൽ  പറയുന്നത്. പാവങ്ങാട് കണ്ടന്‍കുളങ്ങര അങ്ങാടിയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററും ബാനറും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.  സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് പോസ്റ്റര്‍.

വ്യഴാഴ്ച പുലര്‍ച്ചെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി നിയമവിരുദ്ധ പ്രവര്‍ത്തനനിരോധന നിയമപ്രകാരം (യു.എ.പി.എ.) പോലീസ് കേസെടുത്തു. നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. അഷറഫിനാണ് അന്വേഷണച്ചുമതല.
TRENDING:Covid 19 in Kerala | എട്ടുദിവസത്തിനിടെ 1082; തുടർച്ചയായ എട്ടാം ദിവസവും രോഗികള്‍ നൂറുകടന്നു; ഇന്ന് 150 [NEWS]അപൂർവ അവസ്ഥ; താൻ പുരുഷനാണെന്ന് യുവതി തിരിച്ചറിഞ്ഞത് മുപ്പത് വർഷത്തിന് ശേഷം [NEWS]Gay Marriage | സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം; സെക്ഷൻ 377നെതിരെ പോരാടി വിജയിച്ച പങ്കാളികൾ പുതിയ നിയമ യുദ്ധത്തിലേക്ക് [NEWS]

സി.എ.എ, എന്‍.ആര്‍.സി. വിരുദ്ധ പ്രക്ഷോഭകരെയും ദളിത്, ആദിവാസി, ന്യൂനപക്ഷസമൂഹത്തെയും വേട്ടയാടി തടവിലാക്കുന്ന ബ്രാഹ്മണിക്  മുതലാളിത്ത ശക്തികള്‍ക്കെതിരെ പോരാട്ടം ശക്തമാക്കണമെന്നാണ് ആഹ്വാനം.

ബസ് കാത്തിരിപ്പുകേന്ദ്രത്തിലും, സമീപത്തെ കടയുടെ ഷട്ടറിലുമാണ് പോസ്റ്റര്‍ പതിച്ചത്. ഡി.സി.പി. സുജിത്ത് ദാസ് ഐ.പി.എസ്. സ്ഥലം സന്ദര്‍ശിച്ചു. കമ്മിഷണറുടെ കീഴിലുള്ള സ്‌ക്വോഡും അന്വേഷണം തുടങ്ങി. കോഴിക്കോട് നഗരപ്രദേശത്ത് ഈയടുത്തകാലത്തൊന്നും ഇങ്ങനെ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറയുന്നു.
First published: