Maoist | കോഴിക്കോട് തോക്കുമായി മാവോയിസ്റ്റുകള്‍; സംഘത്തില്‍ നാല് സ്ത്രീകള്‍; തെരച്ചില്‍
Maoist | കോഴിക്കോട് തോക്കുമായി മാവോയിസ്റ്റുകള്‍; സംഘത്തില്‍ നാല് സ്ത്രീകള്‍; തെരച്ചില്‍
മാവോയിസ്റ്റ് ലഘുലേഖകള്‍ വീട്ടുകാര്‍ക്ക് നല്കിയ ശേഷം ആറംഗ സംഘം ഇവിടെ നിന്ന് ആഹാരവും കഴിച്ചാണ് മടങ്ങിയത്.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
കോഴിക്കോട്: നാദാപുരം പശുക്കടവില്‍ മാവോയിസ്റ്റ് സംഘമെത്തി. തിങ്കളാഴ്ച വൈകുന്നേരമാണ് പാമ്പന്‍കോട് മലയില്‍ മാവോയിസ്റ്റ് സംഘമെത്തിയത്. നാല് സ്ത്രീകളും 2 പുരുഷന്മാരുമടങ്ങിയ സംഘമാണെത്തിയത്. പ്രദേശവാസികളായ എം സണ്ണി, എം സി അശോകന് എന്നിവരുടെ വീടുകളിലണ് ആറു മവോയിസ്റ്റുകളെത്തിയത്.
സംഘത്തിന്റെ പക്കല്‍ തോക്കുമുണ്ടായിരുന്നതായാണ് പൊലീസിന് ലഭിച്ച മൊഴി. മാവോയിസ്റ്റ് ലഘുലേഖകള്‍ വീട്ടുകാര്‍ക്ക് നല്കിയ ശേഷം ആറംഗ സംഘം ഇവിടെ നിന്ന് ആഹാരവും കഴിച്ചാണ് മടങ്ങിയത്. വിവരം അറിഞ്ഞ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേരള പൊലീസ് സംഘവും തണ്ടര്‍ബോള്‍ട്ടും ഈ മേഖലയില്‍ തിരച്ചില്‍ നടത്തി.
മലയാളത്തിലാണ് ഇവര്‍ സംസാരിച്ചത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചെന്ന് വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വട്ടിപ്പന പൊയിലോംചാല്‍ മേഖലയില്‍ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.
Drowned | തിരുവനന്തപുരത്ത് നാല് വയസ്സുകാരന് കുളത്തില്‍ വീണുമരിച്ചു
തിരുവനന്തപുരം: വെമ്പായത്ത് നാലു വയസുകാരന് കാല്‍വഴുതി കുളത്തില്‍ വീണു മരിച്ചു. തേക്കട കുളക്കോട് മുനീറയുടെ മകന് ലാലിന് മുഹമ്മദ്(4) ആണ് മരിച്ചത്. സമീപത്തെ വീട്ടില്‍ പാല് വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. കുളക്കോട് അംഗണവാടിയ്ക്ക് സമീപമായിരുന്നു അപകടം.
വൈകുന്നേരം സമീപത്തെ വീട്ടില്‍ നിന്ന് പാല്വാങ്ങാന് മുനീറ ലാലിനെ പറഞ്ഞുവിട്ടകായിരുന്നു. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി മടങ്ങിവന്നില്ല. തുടര്‍ന്ന് ലാലിന്റെ മൂത്തസഹോദരന് ലല്ലു അന്വേഷിച്ചുപോയി. റോഡിനു സമീപത്തെ കുളത്തിന്റെ കരയില്‍ പാല് ഇരിക്കുന്നത് ലല്ലുവിന്റെ ശ്രദ്ധയില്‍പ്പെട്ടു.
കുളത്തില്‍ നോക്കിയപ്പോള്‍ കുട്ടി കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ലല്ലു മുനീറയെയും സമീപവാസികളും എത്തി ലാലിനെ കരയില്‍ കയറ്റി. തുടര്‍ന്ന് കന്യാകുളങ്ങര ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം മെഡിക്കല്‍ കോളേജ് ആശപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയെങ്കിലും കുട്ടി മരിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.