നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാവോയിസ്റ്റ് ഭീഷണി: വയനാട്ടിൽ സ്ഥാനാർഥികൾക്ക് ഗൺമാൻ സുരക്ഷ

  മാവോയിസ്റ്റ് ഭീഷണി: വയനാട്ടിൽ സ്ഥാനാർഥികൾക്ക് ഗൺമാൻ സുരക്ഷ

  വയനാട്ടിലെ പ്രധാന സ്ഥാനാർത്ഥികളെ തട്ടികൊണ്ട് പോകാൻ സാധ്യതയുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം.

  suneer, tushar vellappally

  suneer, tushar vellappally

  • News18
  • Last Updated :
  • Share this:
   വയനാട് : മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് വയനാട്ടിൽ സ്ഥാനാർഥികൾക്ക് ഗൺമാൻ സുരക്ഷ. എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കും ഇടതുമുന്നണി സ്ഥാനാർഥി പി.പി.സുനീറിനുമാണ് ഗൺമാൻമാരെ അനുവദിച്ചിരിക്കുന്നത്.

   വയനാട്ടിലെ പ്രധാന സ്ഥാനാർത്ഥികളെ തട്ടികൊണ്ട് പോകാൻ സാധ്യതയുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം. തെരഞ്ഞെടുപ്പ്  പ്രചരണ സ്ഥലത്ത് അക്രമം ഉണ്ടാക്കാനിടയുള്ളതായും മുന്നറിയിപ്പുണ്ട്.  അതിനാൽ വനാതിർത്തിയിൽ രാഷ്ട്രീയപാർട്ടികൾ പ്രചാരണം നടത്തുമ്പോൾ സുരക്ഷ നൽകണമെന്ന് പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

   Also Read-വോട്ടു ചെയ്യാൻ മാത്രമല്ല ഇക്കുറി തിരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിനും ട്രാൻസ്ജെൻഡേഴ്സ്

   അതേസമയം തെരഞ്ഞെടുപ്പ്  ബഹിഷ്ക്കരിക്കണമെന്ന് ആവശ്യപ്പെടുന്ന മാവോയിസ്റ്റ് പോസ്റ്റുകൾ തിരുനെല്ലിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആശ്രാമം സ്കൂളിന്റെ മതിലിലും ചുമരിലുമാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. ബി ജെ.പിയുടെ തീവ്രഹിന്ദുത്വവും കോൺഗ്രസിന്റെ മൃദു ഹിന്ദുത്വവുമാണ് എന്നാണ് പോസ്റ്ററ്റിലെ ആരോപണം. സി.പി.എമ്മിന്റെ സോഷ്യൽ ഫാസിസവും ബദലല്ല. ജനകീയ വിപ്ലവത്തിലൂടെ അധികാരം നേടണം തുടങ്ങിയ പ്രസ്താവനകളും പോസ്റ്ററുകളിൽ ഉണ്ട്. മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് വനമേഖലയിൽ തണ്ടർബോൾട്ടും പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.

   First published:
   )}