• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആ സഖാവ് നൽകിയത് തെറ്റായ വിവരം'; റിസോർട്ട് ആക്രമണത്തിൽ ഖേദിച്ച് മാവോയിസ്റ്റുകൾ

'ആ സഖാവ് നൽകിയത് തെറ്റായ വിവരം'; റിസോർട്ട് ആക്രമണത്തിൽ ഖേദിച്ച് മാവോയിസ്റ്റുകൾ

കോളനിയിലെ സന്ദർശനത്തിനിടെ ലഭിച്ച രഹസ്യവിവരമെന്ന നിലയിലാണ് ആ സഖാവ് പാർട്ടിയെ ഇക്കാര്യം അറിയിച്ചത്.

വയനാട് പ്രസ് ക്ലബ്ബിൽ ലഭിച്ച കത്ത്.

വയനാട് പ്രസ് ക്ലബ്ബിൽ ലഭിച്ച കത്ത്.

  • Last Updated :
  • Share this:
    കൽപറ്റ: വയനാട്ടിലെ അട്ടമല റിസോർട്ട് ആക്രമിച്ചതിൽ ഖേദം പ്രകടിപ്പിച്ച് സി.പിഐ(മാവോയിസ്റ്റ്). റിസോർട്ട് ഉടമകളുടെ അറിവോടെ വിനോദസഞ്ചാരികൾ ആദിവാസി സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നെന്ന വിവരത്തെ തുടർന്നാണ് റിസോർട്ട് ആക്രമിച്ചത്. ഇത്തരത്തിൽ തെറ്റായ വിവരം നൽകിയതിന് പാർട്ടി ഏരിയാ സമിതിയംഗത്തിനെതിരെ സംഘടനാ നടപടിയെടുക്കുമെന്നും സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിയുടെ പേരിൽ വയനാട് പ്രസ് ക്ലബിൽ ലഭിച്ച കത്തിൽ പറയുന്നു.

    കോളനിയിലെ സന്ദർശനത്തിനിടെ  ലഭിച്ച രഹസ്യവിവരമെന്ന നിലയിലാണ് ആ സഖാവ് പാർട്ടിയെ ഇക്കാര്യം അറിയിച്ചത്. ആദിവാസികളെ ചൂഷണം ചെയ്യുന്ന നടപടികൾ പൊതുവിൽ റിസോർട്ട് ഉടമകളുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുള്ളതിനാൽ പാർട്ടി സഖാവിനെ വിശ്വാസത്തിലെടുത്തു. മേൽക്കമ്മിറ്റിയുടെ അനുവാദത്തോടെയാണ് റിസോർട്ട് ആക്രമിക്കാൻ തീരുമാനമെടുത്തതെന്നും കത്തിൽ പറയുന്നു.

    Also Read വിപ്ലവ മുഖ്യമന്ത്രിയുടെ മുട്ടിടിപ്പിച്ച കേരളത്തിലെ പ്രതിപക്ഷത്തിന് സല്യൂട്ട്; പോസ്റ്റുമായി ജോയ് മാത്യു

    എന്നാൽ തെറ്റായ ഒരു വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അക്രമണം വീഴ്ചയായി കണക്കാക്കുന്നു. റിസോർട്ട് ഉടമയ്ക്കുണ്ടായ നാശനഷ്ടത്തിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും പാർട്ടി വക്താവ് ജോഗി കത്തിൽ പറയുന്നു.

    കഴിഞ്ഞ ജനുവരി 14നാണ് മേപ്പാടി അട്ടമലയിലെ റിസോർട്ട് മാവോയിസ്റ്റ് ജനകീയ വിമോചന ഗറില സേന ആക്രമിച്ചത്.
    Published by:Aneesh Anirudhan
    First published: