'പിണറായി ചെങ്കൊടി പിടിച്ച വർഗവഞ്ചകൻ': പ്രതിഷേധക്കുറിപ്പുമായി മാവോവാദികൾ

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടുന്ന കപട കമ്യൂണിസ്റ്റുകള്‍ ഹിന്ദുത്വ ഫാസിസ്റ്റുകളായ നരേന്ദ്രമോദി അടക്കമുള്ളവരുടെ പാദസേവകരാണെന്ന് തെളിയിച്ചിരിക്കുന്നു

News18 Malayalam | news18-malayalam
Updated: November 5, 2019, 12:50 PM IST
'പിണറായി ചെങ്കൊടി പിടിച്ച വർഗവഞ്ചകൻ': പ്രതിഷേധക്കുറിപ്പുമായി മാവോവാദികൾ
News18 Malayalam
  • Share this:
പിണറായി വിജയൻ ചെങ്കൊടി പിടിച്ച വർഗ വഞ്ചകനെന്ന് മാവോവാദികൾ. വയനാട് പ്രസ് ക്ലബിലേക്ക് വന്ന മാവോവാദികളുടെ പ്രതിഷേധക്കുറിപ്പിൽ ഭരണകൂടഭീകരതക്കെതിരെ തെരുവിലിറങ്ങണമെന്നും ആഹ്വാനം ചെയ്യുന്നു. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയ വക്താവ് അജിതയുടെ പേരിലാണ് കുറിപ്പ് ലഭിച്ചത്.

Also Read- മാവോയിസ്റ്റുകള്‍ക്കെതിരായ പൊലീസ് നടപടിയെ പിന്തുണച്ച് ചീഫ് സെക്രട്ടറി

ജനകീയ മാവോവാദി വിപ്ലവകാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭരണകൂടനടപടിയെ അപലപിക്കുന്നു എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ചെങ്കൊടി പിടിച്ച വര്‍ഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണമെന്നും കുറിപ്പില്‍ പറയുന്നു. മാവോവാദികളെ കൊലപ്പെടുത്തിയ നടപടിയിലൂടെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടുന്ന കപട കമ്യൂണിസ്റ്റുകള്‍ ഹിന്ദുത്വ ഫാസിസ്റ്റുകളായ നരേന്ദ്രമോദി അടക്കമുള്ളവരുടെ പാദസേവകരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും കുറിപ്പില്‍ ആരോപിക്കുന്നു.ചൊവ്വാഴ്ച രാവിലെയാണ് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ് തപാല്‍ മാര്‍ഗം വയനാട് പ്രസ് ക്ലബിലെത്തിയത്. മേപ്പാടിയില്‍നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. കരുളായി ഏറ്റുമുട്ടലിന് ശേഷം കൊല്ലപ്പെട്ട മാവോവാദി നേതാവ് അജിതയുടെ പേരിലാണ് സാധാരണ കുറിപ്പുകള്‍ പുറത്തിറക്കാറുള്ളത്. ഇത്തവണയും അജിതയുടെ പേരില്‍ തന്നെയാണ് കുറിപ്പ് ലഭിച്ചിരിക്കുന്നത്.

First published: November 5, 2019, 12:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading