നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Obituary| പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ് അന്തരിച്ചു

    Obituary| പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ് അന്തരിച്ചു

    കാഫ് മല കണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരിവരി വരിയായ്, തുടങ്ങിയ സൂപ്പർ ഹിറ്റ് മാപ്പിള ഗാനങ്ങൾ പീർ മുഹമ്മദിന്റെതാണ്.

    പീർ മുഹമ്മദ്

    പീർ മുഹമ്മദ്

    • Share this:
      കണ്ണൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (75) ( Peer Mohammed) അന്തരിച്ചു. ഇന്ന് പുലർച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. ഏറെനാൾ പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു.

      കാഫ് മല കണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരിവരി വരിയായ്, തുടങ്ങിയ സൂപ്പർ ഹിറ്റ് മാപ്പിള ഗാനങ്ങൾ പീർ മുഹമ്മദിന്റെതാണ്. തെങ്കാശിയിലാണ് പീർ മുഹമ്മദിന്റെ ജനനം. പിന്നീട് പിതാവിനൊപ്പം തലശ്ശേരിയിൽ എത്തുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ജനത ട്രൂപ്പില്‍ അംഗമായിരുന്ന പീര്‍ മുഹമ്മദ് പിന്നീട് തലശേരിയില്‍ സ്വന്തമായി ട്രൂപ്പ് ആരംഭിച്ചു.

      പതിനായിരത്തിലധികം പാട്ടുകളാണ് പീർ മുഹമ്മദിന്റേതായി റെക്കോർഡ് ചെയ്തത്. നാലാം വയസ്സു മുതൽ പാട്ടുകൾ പാടാൻ തുടങ്ങിയ പീർ മുഹമ്മദ് ഏഴാമത്തെ വയസ്സിലാണ് ആദ്യ പാട്ട് റെക്കോർഡ് ചെയ്യുന്നത്.

      Also Read-Holiday | ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

      നിരവധി ഗാനമേളകൾ സംഘടിപ്പിച്ച അദ്ദേഹം പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനായ വി.എം കുട്ടിയുമൊത്ത് വേദി പങ്കിട്ട് നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

      Also Read-Sabarimala | മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കമായി; നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് പ്രവേശനം

      അന്യരുടെ ഭൂമി എന്ന സിനിമയിൽ 'കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാൽ...' , തേൻ തുള്ളി എന്ന ചിത്രത്തിൽ 'നാവാൽ മൊഴിയുന്നേ...' എന്നീ സിനിമാ ഗാനങ്ങളും പാടിയിട്ടുണ്ട്.

      ‌1976ൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ദൂരദർശനിൽ ചെന്നൈ നിലയത്തിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചത് പീർ മുഹമ്മദ് ആയിരുന്നു.

      കേരള ഫോക്‌ലോർ അക്കാദമി അവാർഡ്, എ.വി.മുഹമ്മദ് അവാർഡ്, ഒ അബു ഫൗണ്ടേഷൻ അവാർഡ്, മുസ്‌ലിം കള്‍ച്ചറൽ സെന്റർ അവാർഡ്,ആൾ കേരള മാപ്പിള സംഗീത അക്കാദമി അവാർഡ് കേരള മാപ്പിള കല അക്കാദമി അവാർഡ്, മോയിൻകുട്ടി വൈദ്യർ സ്മാരക അവാർഡ്, ദുബായ് മലബാർ കലാ സാംസ്കാരിക വേദി അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
      Published by:Naseeba TC
      First published:
      )}