• HOME
  • »
  • NEWS
  • »
  • kerala
  • »
  • Mar George Alencherry | സിറോ മലബാർ സഭ ഭൂമിയിടപാട് ; കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോടതിയിൽ ഹാജരായില്ല

Mar George Alencherry | സിറോ മലബാർ സഭ ഭൂമിയിടപാട് ; കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോടതിയിൽ ഹാജരായില്ല

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ അടക്കമുള്ളവർ സുപ്രീംകോടതിയെ  സമീപിച്ചിട്ടുണ്ട്

കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കർദിനാൾ മാർ ജോർജ് ആലഞ്ചേരി

  • Share this:
കൊച്ചി: സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ  ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കോടതിയിൽ ഇന്ന് ഹാജരായില്ല. ഭൂമിയിടപാടുമായി ബന്ധപ്പെട്ട  കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരി ഫാദർ ജോഷി പുതുവ എന്നിവരോട് ഹാജരാകാൻ  കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു . കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർദിനാൾ അടക്കമുള്ളവർ സുപ്രീംകോടതിയെ  സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ  ഇന്ന് കീഴ് കോടതി കേസ് പരിഗണിക്കുമ്പോൾ  ഹാജരാകേണ്ടതില്ല എന്നായിരുന്നു നിയമോപദേശം.

ഒപ്പം വിശുദ്ധ വാരത്തിന്റെ തിരക്കുള്ളതിനാൽ ഹാജരാകുന്നതിലെ അസൗകര്യവും കോടതിയെ അറിയിക്കുകയായിരുന്നു. അതേ സമയം കർദിനാൾ ആലഞ്ചേരി  വിശുദ്ധവാരത്തെ കോടതിയിൽ നുണ കൊണ്ട് അവഹേളിക്കുന്നതായി അല്മായ മുന്നേറ്റം കുറ്റപ്പെടുത്തി. 4 കേസുകളിൽ സുപ്രീംകോടതി നിർദേശം അനുസരിച്ചു കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകേണ്ടിയിരുന്ന കർദിനാൾ ആലഞ്ചേരി ഹാജരായില്ല. എന്നാൽ  കർദിനാൾ ആലഞ്ചേരിക്ക് വേണ്ടി ഹാജരായ വക്കീൽ ഇന്ന് വിശുദ്ധവാര ആചരണത്തിന്റെ ഭാഗമായി അടിയന്തിര തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ ഉള്ളത് കൊണ്ട് അവധിക്ക് അപേക്ഷ സമർപ്പിക്കുക ആയിരുന്നു.

Also Read- പൊലീസ് കാവലിൽ ഓശാന ഞായറിൽ കർദിനാൾ ഏകീകൃത കുർബാന അർപ്പിച്ചു; ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ വിട്ടുനിന്നു

വിശുദ്ധവാരത്തിൽ ഇന്ന് ചൊവ്വാഴ്ച യാതൊരു തിരുകർമങ്ങളും ഇല്ലാതിരിക്കെ നുണ പറഞ്ഞു കൊണ്ട് കോടതിയെ കബളിപ്പിക്കുകയാണ് സഭാ തലവൻ ആയ കർദിനാൾ ആലഞ്ചേരി ചെയ്തത് എന്ന് അല്മായ മുന്നേറ്റം പരിഹസിച്ചു. കർദിനാൾ ആലഞ്ചേരി കോടതിയിൽ നൽകിയ അവധി അപേക്ഷ കത്തോലിക്കാ സഭയെയും വിശുദ്ധവാരത്തെയും അവഹേളിക്കുന്നതിന് തുല്യമാണ് എന്ന് അല്മായ മുന്നേറ്റം സഭാ നേതൃത്വത്തെ ഓർമ്മിപ്പിക്കുന്നു.

യേശു വിനയാനിതനായി കഴുത പുറത്ത് എഴുന്നുള്ളിയതിന്റെ ഓർമ്മ ആചരിക്കുന്ന ഓശാന ഞായറാഴ്ച നൂറുക്കണക്കിന് ഗുണ്ടകളുടെയും പോലീസിന്റെയും വലയത്തിൽ എറണാകുളത്ത് എത്തി പൊതുസമൂഹത്തിൽ കത്തോലിക്കാ സഭയെ പരിഹാസ്യമാക്കിയ കർദിനാൾ ആലഞ്ചേരി  വീണ്ടും നുണ പറഞ്ഞു കൊണ്ട് കത്തോലിക്കാ വിശ്വാസികളെ മുഴുവൻ വീണ്ടും പരിഹാസ്യരാക്കിയെന്ന് എറണാകുളം അതിരൂപത അല്മായ മുന്നേറ്റം ആരോപിച്ചു.

'കർദിനാൾ കുർബാന ചൊല്ലിയത് മുഖ്യമന്ത്രിയുമായുള്ള കെ-റെയിൽ പദ്ധതി ഡീൽ': ആരോപണങ്ങളുമായി അതിരൂപത സംരക്ഷണ സമിതി


കൊച്ചി: കർദിനാൾ ഒശാന ദിവസം (Palm Sunday) പൊലീസ് സംരക്ഷണയിൽ കുർബാന ചൊല്ലിയത് മുഖ്യമന്ത്രിയുമായുള്ള കർദിനാളിന്റെ കെ-റെയിൽ (K-Rail) പദ്ധതി ഡീൽ പ്രകാരമെന്ന് അതിരൂപത സംരക്ഷണ സമിതി ആരോപണം. കെ-റെയിൽ പദ്ധതിയെ ഇനി സീറോ മലബാര്‍ സഭ (Syro Malabar Church) എതിർക്കില്ലെന്ന് കർദിനാൾ ഉറപ്പു നൽകിയെന്നും സമിതി ആരോപിക്കുന്നു.

അതിരൂപത സംരക്ഷണ സമിതിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം:

'സമാധാനത്തിന്റെ പ്രതീകമായ കഴുതക്കുട്ടിയുടെ പുറത്താണ് യേശുക്രിസ്തു ഓശാനനാളിൽ ജെറുസലേമിൽ പ്രവേശിച്ചതെങ്കിൽ സീറോമലബാര്‍ സഭയുടെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നൂറുക്കണക്കിനു പൊലീസുകാരുടെയും കാമോന്റോസിന്റെയും അകമ്പടിയോടെയാണ് ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീദ്രൽ ബസിലിക്കയിൽ പ്രവേശിച്ചത്. ഒരു ആത്മീയ നേതാവിന്റെ പരിതാപകരമായ പരാജയത്തെയാണ് കര്‍ദിനാള്‍ അനുകൂലികള്‍ വിജയമായി കൊട്ടിഘോഷിക്കുന്നത്.
 ഭൂമിയിടപാടു കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നേരിടണമെന്ന് ഇന്ത്യയിലെ പരോമന്നത കോടതി പോലും വിധിയെഴുതിയ കര്‍ദിനാള്‍ ആലഞ്ചേരി സമാധാനത്തിനല്ല, കലാപത്തിന്റെ തീകോരിയിടാനാണ് കൽദായ ഗുണ്ടകളെയും തീവ്ര കൽദായവാദികളെ കൊണ്ടും ബസിലിക്കാ നിറച്ചത്.

കര്‍ദിനാള്‍ അവിടെ വരുന്നത് തടയുമെന്ന് ആരും പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. എന്നിട്ടും ഭയത്തോടെ സ്വന്തം ആസ്ഥാന ദേവാലയത്തിൽ വരേണ്ടിവന്ന കര്‍ദിനാള്‍ വന്‍ പരാജയമാണെന്നും ഇതിലും ഭേദം അദ്ദേഹം രാജി വച്ച് ഇറങ്ങിപോകുന്നതാണെന്നും അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവിച്ചു.


മുഖ്യമന്ത്രിയുടെ ഒത്താശയോടെ സകല സന്നാഹങ്ങളുമായാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എത്തിയതെന്ന് കരുതപ്പെടുന്നു. കെ-റെയിൽ പദ്ധതിക്ക് ഇനി സീറോ മലബാര്‍ സഭയുടെ ഭാഗത്തുനിന്നും യാതൊരു എതിര്‍പ്പും ഉണ്ടാകില്ലെന്ന  ഉറപ്പും കര്‍ദിനാള്‍ നല്കിയിട്ടുള്ളതായി അറിയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കര്‍ദിനാള്‍ പക്ഷക്കാരായ ചില സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു തോറ്റിട്ടും അതിൽ നിന്നും മാര്‍ക്സിറ്റു പാര്‍ട്ടി ഇനിയും പാഠം പഠിച്ചിട്ടില്ല. 


മധ്യതിരുവതാംകൂര്‍ പ്രദേശത്തെ വിവിധ മണ്ഡലങ്ങളിൽ ഭൂമിയിടപാടുകളിൽ കളങ്കിതനായ കര്‍ദിനാള്‍ അലഞ്ചേരിയെ അവഗണിക്കുന്ന  വോട്ടര്‍മാരാണ് ക്രൈസ്തവര്‍ക്കിടയിൽ ഉള്ളതെന്ന് പാര്‍ട്ടി ഇനിയും മനസ്സിലാക്കിയിട്ടില്ല. വാസ്തവത്തിൽ കര്‍ദിനാള്‍ അതിരൂപതയിൽ നിലനിൽക്കുന്ന ഒഴിവു മുഖേനയുള്ള കുര്‍ബാനയര്‍പ്പണ രീതിയുടെ നിയമം ലംഘിക്കുകയാണ് ചെയ്തത്.
Published by:Arun krishna
First published: