ഇന്റർഫേസ് /വാർത്ത /Kerala / 'മിശ്ര വിവാഹത്തിന് സഭയിൽ വഴിയുണ്ട്;അതിന് ഒളിച്ചോടേണ്ട കാര്യമില്ല:' മാർ ജോസഫ് പാംപ്ലാനി

'മിശ്ര വിവാഹത്തിന് സഭയിൽ വഴിയുണ്ട്;അതിന് ഒളിച്ചോടേണ്ട കാര്യമില്ല:' മാർ ജോസഫ് പാംപ്ലാനി

പെൺകുട്ടികൾ കോടതിയിലും പോലീസിലും പറയുന്നതല്ല യാഥാർത്ഥ്യമെന്നും ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

പെൺകുട്ടികൾ കോടതിയിലും പോലീസിലും പറയുന്നതല്ല യാഥാർത്ഥ്യമെന്നും ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

പെൺകുട്ടികൾ കോടതിയിലും പോലീസിലും പറയുന്നതല്ല യാഥാർത്ഥ്യമെന്നും ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

  • Share this:

ലവ് ജിഹാദ് എന്ന പദം വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് തലശ്ശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി.മിശ്ര വിവാഹത്തിന് സഭയിൽ വഴിയുണ്ടെന്നും അതിന് ഒളിച്ചോടി പോകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പെൺകുട്ടികളെ പ്രണയം നടിച്ച് ദുരുപയോഗം ചെയ്യുന്ന സ്ഥിതി ഉണ്ട്, ഒരു തരത്തില്‍ തട്ടിക്കൊണ്ട് പോവുകയാണെന്നും പെൺകുട്ടികൾ കോടതിയിലും പോലീസിലും പറയുന്നതല്ല യാഥാർത്ഥ്യമെന്നും ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

തീവ്രവാദ ഗ്രൂപ്പുകള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, വലിയ ചതിയാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ആർഎസ്എസ് ലവ് ജിഹാദ് രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ടെങ്കിലും. അങ്ങനെയൊരു പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

Also Read- ജോര്‍ജ് എം. തോമസിന്‍റെ നിലപാട് പാര്‍ട്ടി വിരുദ്ധമെന്ന് കോടിയേരി ബാലകൃഷ്ണന്‍; നടപടിയുണ്ടാകുമെന്ന് സൂചന

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

സംസ്ഥാനത്ത് നടക്കുന്ന വിവിധ പ്രശ്നങ്ങളില്‍ സര്‍ക്കാരിനെ രൂക്ഷമായി അദ്ദേഹം വിമര്‍ശിച്ചു. കർഷകരുടെ പ്രശ്നങ്ങളിൽ സര്‍ക്കാരിന് ആത്മാർത്ഥയില്ല, കൃഷിയെ സംരക്ഷിക്കുന്നതിനായി ആനമതിൽ നിർമ്മിക്കാനുള്ള തീരുമാനം ഫയലിൽ കുടുങ്ങി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പന്നികളെ ഉപദ്രവകാരിയായ ജീവിയായി പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. കർഷകരുടെ പക്ഷത്ത് നിന്ന് ചിന്തിക്കാൻ സർക്കാരുകള്‍ക്ക് കഴിയുന്നില്ലെന്നും ബിഷപ് കുറ്റപ്പെടുത്തി. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഭ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read- എന്താണ് സ്പെഷ്യൽ മാര്യേജ് ആക്ട്? നിങ്ങൾ അറിയേണ്ടതെല്ലാം

അധികാരത്തിൽ വന്ന ശേഷം കൂടുതൽ ബാറുകൾക്ക് സര്‍ക്കാര്‍ ലൈസൻസ് നൽകി.ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറയ്ക്കും എന്ന് വാഗ്ദാനം ഇടത് സർക്കാർ നടപ്പാക്കിയില്ല. മദ്യവിൽപന കേന്ദ്രങ്ങൾ ഇരട്ടിയാക്കുന്നു.പൗരൻമാരോട് സർക്കാറിന് ചെയ്യാവുന്ന ക്രൂരതയായിട്ടാണ് മദ്യ നയത്തെ കാണുന്നതെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

സ്പീഡ് ട്രെയിൻ എന്ന ആശയത്തെ സഭ എതിർക്കുന്നില്ല. അതിവേഗം തിരുവനന്തപുരത്ത് സർക്കാർ ഓഫീസിൽ എത്തിയാലും രണ്ടാഴ്ച കഴിഞ്ഞ വരാനാണ് അവർ പറയുന്നതെന്ന് ബിഷപ് പരിഹസിച്ചു. കെ റെയിൽ ദക്ഷിണ കേരളത്തിൽ ആശങ്കക്ക് ഇടയാക്കുന്നു.പരിശോധന നടത്താൻ കുറ്റിയിടുന്നത് എന്തിനാണ്,

സർക്കാർ എന്തോ മറച്ച് വെയ്ക്കുന്നു എന്ന് ജനം സംശയിക്കുന്നു. ജനങ്ങള്‍ക്കിടയിലുള്ള അവ്യക്തത മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം ഭയപ്പെടുത്തും വിധം വര്‍ദ്ധിക്കുകയാണെന്നും വർഗ്ഗീയത വളർത്തുന്നതിൽ രാഷ്ട്രീയ പാർട്ടികളുടെ നിക്ഷിപ്ത താത് പര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി മാർ ജോസഫ് പാംപ്ലാനി ഇന്ന് സ്ഥാനമേല്‍ക്കും.

ലവ് ജിഹാദ് പരാമര്‍ശം; ജോര്‍ജ് എം. തോമസിനെതിരെ സിപിഎം നടപടിയെന്ന് സൂചന

ലവ് ജിഹാദ് പരാമര്‍ശത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം.തോമസിനെതിരെ നടപടിക്ക് സാധ്യത. ഇന്ന് ചേരുന്ന സിപിഎം ജില്ലാകമ്മറ്റി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം. സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരും. ജോര്‍ജ് എം. തോമസിന്‍റെ ലൗജിഹാദ് പരാമര്‍ശം പാര്‍ട്ടി വിരുദ്ധമാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒപ്പം നടപടിയുണ്ടാകുമെന്ന് സൂചനയും നല്‍കിയിരുന്നു. എന്നാല്‍ കടുത്ത നടപടി വേണ്ടെന്നാണ് ജില്ലാകമ്മറ്റിയിലെ ധാരണ. ശാസന, തരംതാഴ്ത്തല്‍ എന്നിവയില്‍ ഏതെങ്കിലും ഒരു നടപടിക്കാണ് സാധ്യത.

First published:

Tags: Inter caste marriages, Thalassery