• HOME
  • »
  • NEWS
  • »
  • kerala
  • »
  • വിവാഹേതര ബന്ധം, ബലാത്സംഗം എന്നീ കാരണങ്ങളാൽ ഗർഭഛിദ്രം നടത്തുന്നത് ന്യായീകരിക്കാനാവില്ല; വിമർശനവുമായി കത്തോലിക്കാസഭ

വിവാഹേതര ബന്ധം, ബലാത്സംഗം എന്നീ കാരണങ്ങളാൽ ഗർഭഛിദ്രം നടത്തുന്നത് ന്യായീകരിക്കാനാവില്ല; വിമർശനവുമായി കത്തോലിക്കാസഭ

വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപതയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം

  • Last Updated :
  • Share this:
ഇരുപത്തിനാല് ആ​​​ഴ്ച​​​വ​​​രെ പ്രാ​​​യ​​​മാ​​​യ ഗ​​​ർ​​​ഭ​​​സ്ഥ ശി​​​ശു​​​ക്ക​​​ളെ ന​​​ശി​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര​​​നി​​​യ​​​മം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പാ​​​സാ​​​ക്കിയതിന് പിന്നാലെ വിമർശനവുമായി കത്തോലിക്കാസഭ രംഗത്ത്. കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട അതിരൂപതകളിൽ ഒന്നായ ചങ്ങനാശ്ശേരി അതിരൂപതയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആണ്  ദീപിക ദിനപത്രത്തിലെ ലേഖനത്തിൽ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ചത്.

ഗർഭഛിദ്ര നിയമം മനുഷ്യ ജീവൻ്റെ മേലുള്ള ഭീകരാക്രമണമെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. നിസ്സഹായാവസ്ഥയിലും പരാശ്രയത്തിലും ഇരിക്കുമ്പോൾ നടത്തുന്ന കൊലയെ സാധൂകരിക്കുന്നതാണ് നിയമം എന്നാണ് കത്തോലിക്കാ സഭ അഭിപ്രായപ്പെടുന്നത്. ജനിച്ച കുഞ്ഞിന്റെ ജീവൻ എടുക്കുന്നത് കുറ്റമാണ്. അങ്ങനെ വരുമ്പോൾ അമ്മയുടെ ഉദരത്തിൽ വച്ച് ജീവൻ എടുക്കുന്നതും കുറ്റമല്ലേ എന്ന് ജോസഫ് പെരുന്തോട്ടം ചോദിക്കുന്നു.

ശാരീരിക മാനസിക പ്രശ്നങ്ങളിൽ ഉള്ളവരിൽ നടത്തുന്ന ഗർഭഛിദ്രത്തെയും കത്തോലിക്കാസഭ രൂക്ഷമായാണ്വി മർശിക്കുന്നത്. ശാരീരിക മാനസിക ദൗർബല്യങ്ങളുടെ പേരിൽ ഗർഭഛിദ്രത്തെ ന്യായീകരിക്കാനാകില്ല എന്ന് ജോസഫ് പെരുന്തോട്ടം പറയുന്നു. വിവാഹേതര ബന്ധം, ബലാത്സംഗം എന്നീ കാരണങ്ങളാൽ ഗർഭഛിദ്രം നടത്തുന്നത് ന്യായീകരിക്കാനാവില്ല എന്നും ജോസഫ് പെരുന്തോട്ടം വ്യക്തമാക്കുന്നുണ്ട്.മറ്റു രാജ്യങ്ങൾ ഗർഭചിത്രം അനുവദിക്കുന്നു എന്നത് ചൂണ്ടിക്കാട്ടി ഇന്ത്യയിൽ സമാനമായ നിയമം നടപ്പാക്കുന്നതിനെ ജോസഫ് പെരുന്തോട്ടം തള്ളിപ്പറയുന്നു. ഈ നരഹത്യയ്ക്ക് നീതീകരണമല്ല എന്നാണ് കത്തോലിക്കാസഭ വ്യക്തമാക്കുന്നത്. മനുഷ്യജീവന് മഹത്വവും വിലയും കൽപ്പിക്കുന്നുണ്ടെങ്കിൽ കേന്ദ്ര സർക്കാർ നിയമം പിൻവലിക്കണമെന്ന് കത്തോലിക്ക സഭ ലേഖനത്തിൽ ആവശ്യപ്പെട്ടു.

1971 ഓ​​ഗ​​​സ്റ്റ് 10 വ​​​രെ ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്രം ഇ​​​ന്ത്യ​​​യി​​​ൽ കു​​​റ്റ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു. മൂ​​​ന്നു​​​വ​​​ർ​​​ഷ​​​മോ ഏ​​​ഴു വ​​​ർ​​​ഷ​​​മോ ത​​​ട​​​വ് ല​​​ഭി​​​ക്കാ​​​മാ​​​യി​​​രു​​​ന്ന കു​​​റ്റം ആയിരുന്നു ഇത്. 1971-ൽ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര​​​നി​​​യ​​​മ​​​ത്തി​​​ന് (Medical Termination of Pregnancy ACT-1971) 1971 ഓ​​​ഗ​​​സ്റ്റ് പ​​ത്തി​​ന് ​അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി​​​യ​​​തോ​​​ടെ 20 ആ​​​ഴ്ച​​​വ​​​രെ​​​യാ​​​യ ഗ​​​ർ​​​ഭ​​​സ്ഥ ശി​​​ശു​​​ക്ക​​​ളെ ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് നി​​​യ​​​മ​​​സാ​​​ധു​​​ത ലഭി​​​ച്ചു.

എങ്ങനെയും സന്താന ഉൽപ്പാദനം വർധിപ്പിക്കണമെന്ന നിലപാടിലാണ് കത്തോലിക്കാസഭ. കൂടുതൽ കുട്ടികൾ ഉണ്ടാക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങളും കത്തോലിക്കാസഭ പ്രഖ്യാപിച്ചിരുന്നു. പാലാ രൂപതയാണ് ഇക്കാര്യത്തിൽ ആദ്യമായി സൗജന്യങ്ങൾ പ്രഖ്യാപിച്ചത്. ഈ നടപടികൾ ഏറെ വിവാദമായിരുന്നു. ഏതായാലും കത്തോലിക്കാസഭയുടെ പുതിയ നിലപാടുകളെ രാഷ്ട്രീയ കേരളം എങ്ങനെയാണ് സ്വീകരിക്കുക എന്നാണ് കാത്തിരുന്നു കാണേണ്ടത്.

മാനസിക രോഗമുള്ളവർക്ക് പോലും ഗർഭച്ഛിദ്രം നടത്താൻ പാടില്ല എന്ന നിലപാട് വിമർശിക്കപ്പെടാൻ ആണ് സാധ്യത. നേരത്തെ തന്നെയും കത്തോലിക്കാസഭ ഗർഭച്ഛിദ്രത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. സന്താനോൽപ്പാദനം സ്വാഭാവിക പ്രക്രിയയാണ് എന്നാണ് സഭയുടെ നിലപാട്. ദൈവത്തിന്റെ വരദാനമാണ് കുട്ടികൾ എന്ന നിലപാടാണ് കാലങ്ങളായി കത്തോലിക്കാസഭ വിശ്വാസികളോട് ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന്റെ ഭാഗമായി കൂടിയാണ് മൂന്നിലധികം കുട്ടികളുള്ളവർക്ക് പാലാ രൂപത അടക്കം വിവിധ കത്തോലിക്കാസഭ രൂപതകൾ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. ജനസംഖ്യാ വർധനവിൽ മറ്റ് സമുദായങ്ങൾ മുന്നോട്ടുപോകുന്നു എന്ന ആശങ്കയും കത്തോലിക്കാസഭ പങ്കുവെച്ചിരുന്നു.
Published by:user_57
First published: