നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PT Thomas | പി.ടി. പുതുതലമുറയ്ക്ക് മാതൃക, ഇടുക്കിയുടെ അഭിമാനം; വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ച് ബിഷപ് മാർ നെല്ലിക്കുന്നേൽ

  PT Thomas | പി.ടി. പുതുതലമുറയ്ക്ക് മാതൃക, ഇടുക്കിയുടെ അഭിമാനം; വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ച് ബിഷപ് മാർ നെല്ലിക്കുന്നേൽ

  പി.ടി. തോമസ് ഇടുക്കിയുടെ അഭിമാനവും, യുവതലമുറയുടെ മാതൃകയുമെന്ന് ബിഷപ് മാർ നെല്ലിക്കുന്നേൽ

  • Share this:
   പി.ടി. തോമസ് ഇടുക്കിയുടെ അഭിമാനവും, യുവതലമുറയുടെ മാതൃകയുമെന്ന് ബിഷപ് മാർ നെല്ലിക്കുന്നേൽ. പി.ടി. തോമസിന്റെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ച് സംസാരിക്കുകയായിരുന്നു ബിഷപ് നെല്ലിക്കുന്നേൽ. സിഎസ്ഐ ബിഷപ് വി.എസ്.ഫ്രാന്‍സിസും വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.

   പി.ടിയും പള്ളിയും തമ്മിലെ പോര് പ്രശസ്തമാണ്. പശ്ചിമഘട്ട സംരക്ഷണത്തിന് ശുപാർശ ചെയ്ത ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച്, ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന പേരിൽ പള്ളിയുടെ പിന്തുണയുള്ള കൂട്ടായ്മ അദ്ദേഹത്തിന്റെ 'ശവസംസ്കാര ശുശ്രൂഷ' നടത്തിയത് മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു.

   മരിക്കുന്നതിന് മുമ്പ് തനിക്കു മതപരമായ ശവസംസ്കാര ശുശ്രൂഷ നൽകുകയോ പുഷ്പചക്രം അർപ്പിക്കുകയോ ചെയ്യാൻ പാടില്ലെന്ന് പി.ടി. ഉറപ്പാക്കിയിരുന്നു.

   പ്രത്യയശാസ്ത്രപരമായി ആശയവ്യക്തതയുള്ള വ്യക്തിയും വിട്ടുവീഴ്ചയില്ലാത്ത നേതാവുമായിരുന്ന പിടിയുടെ ആരോഗ്യവും കോൺഗ്രസിന് പ്രധാനമായിരുന്നു. അതിനാലാണ് അദ്ദേഹത്തെ മികച്ച ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകാൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചത്. എന്നാൽ വെല്ലൂരിൽ ചികിത്സ തുടരാൻ താൽപര്യം പ്രകടിപ്പിച്ചതായാണ് വിവരം.

   സംസ്കാരം കൊച്ചി രവിപുരം ശ്മശാനത്തിലായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വയലാർ രാമവർമ എഴുതി ജി. ദേവരാജൻ ഈണമിട്ട

   ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം
   ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം
   ഈ മനോഹര തീരത്ത് തരുമോ
   ഇനിയൊരു ജന്മം കൂടി
   എനിക്കിനിയൊരുജന്മം കൂടി...

   എന്ന പാട്ടിന്റെ അകമ്പടിയോടെയായിരിക്കണം തന്നെ യാത്രയയ്ക്കേണ്ടത് എന്നും പറഞ്ഞു വെച്ചാണ് കേരള രാഷ്ട്രീയത്തിലെ ശക്തമായ ശബ്ദം ഇന്ന് വിടവാങ്ങിയത്. കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തന്റെ ചിതാഭസ്മം ഒരു ഭാഗം അമ്മയെ അടക്കം ചെയ്തിരിക്കുന്ന ഉപ്പുതോട് പള്ളിയിലെ കല്ലറയിൽ ചേർക്കണം എന്നും ചികിത്സയിൽ കഴിയവേ അടുത്ത സുഹൃത്തിനോട് പറഞ്ഞിരുന്നു.അന്ത്യാഭിലാഷങ്ങൾ നേരത്തേ സുഹൃത്തിന് എഴുതി നൽകിയിരുന്നു.
   Published by:user_57
   First published: