HOME » NEWS » Kerala » MAR THOMA CHURCH ELEVATED TWO BISHOPS TO SUFFRAGAN METROPOLITAN 1

മാർത്തോമ്മാ സഭ രണ്ട് എപ്പിസ്കോപ്പമാരെ സഫ്രഗൻ മെത്രാപ്പോലീത്താമാരാക്കി ഉയർത്തി

സഭാദ്ധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന കുർബാന മധ്യേ റൈറ്റ് റവ. തോമസ് മാർ തിമോഥെയോസ് എപ്പിസ്ക്കോപ്പാ വചനശുശ്രൂഷ നിർവ്വഹിച്ചു

News18 Malayalam | news18-malayalam
Updated: July 18, 2021, 11:46 AM IST
മാർത്തോമ്മാ സഭ രണ്ട് എപ്പിസ്കോപ്പമാരെ സഫ്രഗൻ മെത്രാപ്പോലീത്താമാരാക്കി ഉയർത്തി
Marthoma_Suffragan
  • Share this:
പത്തനംതിട്ട: മാർത്തോമ്മാ സഭയിലെ രണ്ട് എപ്പിസ്കോപ്പമാരെ ഇന്ന് സഫ്രഗൻ മെത്രാപ്പോലീത്താമാരായി ഉയർത്തി. രാവിലെ 9 മണിക്ക് സഭാ ആസ്ഥാനമായ തിരുവല്ലയിലെ പൂലാത്തീൻ ചാപ്പലിൽ നടക്കുന്ന കുർബാന മധ്യേയാണ് ജോസഫ് മാർ ബർണബാസ്, യൂയാക്കീം മാർ കൂറിലോസ് എന്നീ സീനീയർ എപ്പിസ്കോപ്പമാരെ സഫ്രഗൻ പദവിയിലേക്ക് ഉയർത്തിയത്. സഭ അദ്ധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപൊലിത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങുകൾ നടക്കുക.

മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് രണ്ട് പുതിയ സഫ്രഗൻ മെത്രാപ്പോലീത്താമാരെ നിയോഗിക്കാൻ എപ്പിസ്‌കോപ്പൽ സിനഡ് തീരുമാനിക്കുകയായിരുന്നു. ഇത് അനുസരിച്ചാണ് ഇന്നത്തെ ചടങ്ങുകൾ നടന്നത്. സഭാദ്ധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന കുർബാന മധ്യേ റൈറ്റ് റവ. തോമസ് മാർ തിമോഥെയോസ് എപ്പിസ്ക്കോപ്പാ വചനശുശ്രൂഷ നിർവ്വഹിച്ചു. സഭയിലെ മറ്റ് എപ്പിസ്ക്കോപ്പമാരും സന്നിഹതരായിരുന്നു. മദ്രാസ് മാർത്തോമ്മ(ചെട്ട്പെട്ട്) ഇടവക വികാരിയായ റവ. ജോർജ്ജ് മാത്യുവിന്‍റെ വികാരി ജനറാൾ നിയോഗ ശുശ്രൂഷയും ഇതോടൊപ്പം നടന്നു.

കൊല്ലത്ത് വൈഎംസിഎയുടെ കൈവശമുണ്ടായിരുന്ന 50 കോടി രൂപ വിലമതിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുത്തു; കുത്തിയിരുപ്പ് സമരവുമായി ബിഷപ്പുമാർ

പാട്ടക്കരാർ ലംഘനത്തെ തുടർന്ന് വൈഎംസിഎ ഉപയോഗിച്ചുവരുന്ന കൊല്ലത്തെ കുത്തക പാട്ടഭൂമി തിരിച്ചെടുക്കാനുളള നടപടി സർക്കാർ തുടങ്ങി. ഒഴിപ്പിക്കൽ നടപടികൾക്ക് റവന്യൂ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുറമ്പോക്ക് ബോർഡ് സ്ഥാപിച്ചു. ദീർഘനാളായുള്ള വ്യവഹാരത്തിനൊടുവിലാണ് സ്ഥലവും കെട്ടിടവും ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്. പാട്ടവ്യവസ്ഥകൾ ലംഘിച്ചും നിയമവിരുദ്ധമായി സർക്കാർ ഭൂമി വൈഎംസിഎ കൈവശം ​വച്ചെന്നുമാണ് റവന്യൂ വിഭാഗം കണ്ടെത്തിയത്. വൈഎംസിഎ നൽകിയ അപ്പീൽ തള്ളിയതായി അഡീഷനൽ ചീഫ്​ സെക്രട്ടറി എ. ജയതിലക്​ പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. നിരന്തരം ആവശ്യപ്പെട്ടിട്ടും പാട്ടക്കരാർ പുതുക്കാനുള്ള അപേക്ഷ നൽകില്ല. 1985 സാമ്പത്തിക വർഷം മുതലുള്ള പാട്ടത്തുക അടയ്​ക്കാതെ ആറു ​കോടി രൂപ പാട്ടക്കുടിശ്ശിക വരുത്തുകയും ചെയ്​തെന്നാണ് സർക്കാരിന്റെ വാദം. അതേസമയം സർക്കാരിന്റെ ഒഴിപ്പിക്കൽ നടപടികൾ നിർത്തിവെക്കണമെന്ന് വൈഎംസിഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.

കൊല്ലം ഈസ്റ്റ് വില്ലേജില്‍1947 ലെ കുത്തക പാട്ട ചട്ടങ്ങള്‍ പ്രകാരം വൈ.എം.സി.എ ക്ക് പതിച്ചു കൊടുത്ത 85 സെൻ്റ് ഭൂമിയാണ് സർക്കാർ തിരിച്ചെടുത്തത്. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടത്തില്‍ നാഷണല്‍ ഹൈവേക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്പെഷല്‍ തഹസില്‍ദാരുടെ കാര്യാലയത്തിന്‍റെ പ്രവര്‍ത്തനവും ആരംഭിച്ചു. നഗര ഹൃദയത്തിലെ ഭൂമിക്ക് 50 കോടിയെങ്കിലും മതിപ്പു വില വരും. വൈ എം സിഎയും കേരള സർക്കാരും തമ്മിൽ ദീർഘ നാളായി ഇതെ ചൊല്ലി നിയമയുദ്ധം നടന്നു വരികയായിരുന്നു.

ഈ സാഹചര്യത്തില്‍ വൈ.എം.സി.എ ക്ക് നല്‍കിയിരുന്ന പാട്ടം റദ്ദാക്കി ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. വൈ.എം.സി.എ യുടെ പാട്ട കുടിശ്ശിക നിയമപരമായി ഈടാക്കാനും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വൈ.എം.സി.എ ഹൈക്കോടതിയിൽ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. വൈ.എം.സി.എ യുടെ വാദം കേട്ടതിന് ശേഷം തീരുമാനമെടുക്കുവാന്‍ ഹൈക്കോടതി ഉത്തരവായി. വൈ.എം.സി.എ യുടെ വാദം കേട്ടതിന് ശേഷം പാട്ടം റദ്ദ് ചെയ്യുന്നതിനുള്ള നടപടി അംഗീകരിച്ചു കൊണ്ട് സര്‍ക്കാര്‍ നടപടി ക്രമം പുറപ്പെടുവിച്ചു. ഇതിനെതിരെ വൈ.എം.സി.എ സര്‍ക്കാരില്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്തു. റിവിഷന്‍ ഹര്‍ജിയില്‍ തീരുമാനമെടുക്കുവാന്‍ താമസമുണ്ടായപ്പോള്‍ വൈ.എം.സി.എ റിട്ട് ഹര്‍ജി
ഫയല്‍ ചെയ്തു. വൈ.എം.സി.എ യുടെ വാദം വിണ്ടും കേട്ട് തീരുമാനമെടുക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. തുടര്‍ന്ന് നടന്ന ഹിയറിങ്ങുകളിൽ ഒന്നും യുക്തിസഹമായ വാദമുഖങ്ങൾ അവതരിപ്പിക്കാൻ വഐ എം സിഎ ക്കായില്ല. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2007ല്‍ വൈ.എം.സി.എ ക്ക് നല്‍കിയ പാട്ടം റദ്ദ് ചെയ്തുകൊണ്ട് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് തീരുമാനിക്കുകയുണ്ടായി. പാട്ട വ്യവസ്ഥ ലംഘിച്ചതിനാലും വൈ.എം.സി.എ ക്ക് ഭൂമി നല്‍കുന്നതില്‍ പൊതുതാത്പര്യമില്ലായെന്ന് കണ്ടും വൈ.എം.സി.എ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളികൊണ്ട് ഇക്കഴിഞ്ഞ 14ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നിയമാനുസൃതമായ നടപടികള്‍ സ്വീകരിച്ച ശേഷം
സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുകയാണുണ്ടായത്.
Published by: Anuraj GR
First published: July 18, 2021, 11:45 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories